ദിലീപിന്റെ ഭൂമി കൈയ്യേറ്റം: പരാതിക്കാരന്റെ മൊഴിയെടുക്കും
ദിലീപിന്റെ ഭൂമികൈയ്യേറ്റത്തെ കുറിച്ച് പരാതി നല്‍കിയ സന്തോഷിന്റെ മൊഴിയെടുക്കും. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. ദിലീപിന്റെ ഭൂമി ഇടപാടുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് മൊഴിയെടുക്കുന്നത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘവും ഇയാളില്‍ നിന്ന് മൊഴിയെടുക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ അഞ്ചു ജില്ലകളിലായി ദിലീപിനും കുടുംബത്തിനും 21.67 ഏക്കര്‍ ഭൂമിയുണ്ടെന്നാണു പ്രാഥമിക പരിശോധനയില്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഭൂപരിഷ്‌കരണ നിയമം അനുസരിച്ചു ഭര്‍ത്താവും ഭാര്യയും മക്കളും അടങ്ങുന്ന ഒരു കുടുംബത്തിന് പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് 15 ഏക്കര്‍ മാത്രമാണ്.
ഇതനുസരിച്ച് അധികമുള്ള 6.67 ഏക്കര്‍ ഭൂമി പിടിച്ചെടുക്കാമോ എന്നാണു ലാന്‍ഡ് ബോര്‍ഡ് പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha