വാദങ്ങളൊക്കെ പൊളിഞ്ഞു തുടങ്ങി; സുനില്‍കുമാര്‍ രണ്ട് മാസം കാവ്യയുടെ ഡ്രൈവര്‍
കാവ്യ മാധവന് പള്‍സര്‍ സുനിയെ പരിചയമില്ലെന്ന് പറഞ്ഞ വാദങ്ങളൊക്കെ തെറ്റ്. രണ്ട് മാസം കാവ്യയുടെ ഡ്രൈവറായി സുനി എത്തിയിരുന്നു. താന്‍ കാവ്യ മാധവന്റെയും ഡ്രൈവറായിരുന്നുവെന്ന് പള്‍സര്‍ സുനിയുടെ മൊഴി. രണ്ടുമാസം കാവ്യയ്ക്കായി ജോലി ചെയ്തെന്നാണ് സുനിയുടെ മൊഴി. ചോദ്യം ചെയ്യലില്‍ കാവ്യ മാധവന്‍ ഇക്കാര്യം നിഷേധിച്ചു. തുടര്‍ന്ന് മൊഴി സ്ഥിരീകരിക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്. ഇതിനായി കാവ്യയോട് അടുപ്പമുളള കൂടുതല്‍ പേരെ ചോദ്യം ചെയ്യും.
ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച 'പിന്നെ'യും എന്ന സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകളും സുനി ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതായും പൊലീസ് കണ്ടെത്തിയതായാണ് അറിയുന്നത്. ഈ വിവരങ്ങള്‍ പൊലീസിന് കിട്ടിയപ്പോഴും സുനിയെ അറിയില്ലെന്നും നേരിട്ട് കണ്ടിട്ടില്ലെന്നുമായിരുന്നു കാവ്യ മൊഴി നല്‍കിയത്.
ദിലീപ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി കണ്ടെത്തിയ യുവനടിയുമായി കാവ്യ കേരളത്തിന് പുറത്ത് കൂടിക്കാഴ്ച നടത്തിയതിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാവ്യയില്‍ നിന്ന് മൊഴിയെടുത്തശേഷം ഈ യുവനടിയെ പൊലീസ് വീണ്ടും ചോദ്യംചെയ്‌തേക്കും.
കാവ്യയും അമ്മയും നല്‍കിയ മൊഴികളില്‍ പൊലീസിന് സംശയങ്ങള്‍ ബാക്കിയുണ്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ വസ്ത്രസ്ഥാപനത്തില്‍ നല്‍കിയിരുന്നതായി പള്‍സര്‍ സുനി നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നു. ഇപ്പോള്‍ കാവ്യയുടെ വാക്കുകള്‍ തന്നെ കാവ്യയെ കുരുക്കിലാക്കുമെന്നാണ് സൂചനകള്‍.
https://www.facebook.com/Malayalivartha