സെല്‍ഫി കുരുക്ക്: ; വീണ്ടുമൊരു പള്‍സറെന്ന് സോഷ്യല്‍ മീഡിയ
പന്നിയങ്കരയിലെ കല്ല്യാണ വീട്ടില്‍ നിന്ന് 80 പവന്റെ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി കുടുങ്ങിയത് സെല്‍ഫിയില്‍. അപ്രതീക്ഷിതമായി സെല്‍ഫിയില്‍ കുടുങ്ങിയ മോഷ്ടാവിനെ പള്‍സര്‍ സുനിയോടാണ് സോഷ്യല്‍ മീഡിയ ഉപമിക്കുന്നത്. കൊടുവള്ളി പുത്തന്‍വീട്ടില്‍ മഹ്‌സൂസ് ഹനൂക്കാണ് കോയമ്പത്തൂരില്‍ പിടിയിലായത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ പിടിയിലായതും പള്‍സര്‍ സുനി സെല്‍ഫിയില്‍ കടന്നതോടെയാണ്്.
വിവാഹ ചടങ്ങിനിടെ യുവതികള്‍ പകര്‍ത്തിയ സെല്‍ഫിയില്‍ സ്വര്‍ണ്ണമിരുന്ന ബാഗിന് സമീപം ഹനൂക്ക് നില്‍ക്കുന്നത് ഫോട്ടോയില്‍ കണ്ടു. ഈ ചിത്രം പ്രചരിച്ചതോടെയാണ് നിര്‍ണ്ണായക തെളിവ് ലഭിച്ചത്. ചിത്രം കണ്ട് ഗള്‍ഫില്‍ നിന്നാണ് പ്രതിയുടെ വിലാസം പോലീസിന് ലഭിച്ചത്. വീട്ടില്‍ ചെന്ന് ഫോണ്‍ നമ്പര്‍ വാങ്ങി. ഇതിലൂടെ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha