പി.യു.ചിത്രയെ ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് കായിക മന്ത്രിക്ക് കത്തയച്ചു
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പി.യു.ചിത്രയെ ലണ്ടനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിനും അത്‌ലറ്റിക് ഫെഡറേഷന്‍ ഒഫ് ഇന്ത്യയുടെ പ്രസിഡന്റ് അദില്ലെ ജെ സമ്മറി വാലയ്ക്കും ഇമെയില്‍ സന്ദേശം അയച്ചു.
ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എല്ലാ യോഗ്യതയും ഉണ്ടായിരുന്നിട്ടും തഴയപ്പെട്ട കേരള ത്തിന്റെ അഭിമാനതാരം ചിത്രയെ ലണ്ടനിലേക്ക് അയയ്ക്കാന്‍ അല്‍പം പോലും വൈകാതെ ആവശ്യമായ നടപടികളെടുക്കണമെന്നാണ് കത്തില്‍ വി.എസ് ആവശ്യപ്പെട്ടി ട്ടുള്ളത്. ഹൈക്കോടതിവിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അത്‌ലറ്റിക് ഫെഡറേഷന്‍ ഒഫ് ഇന്ത്യയുടെ നീക്കം ഉപേക്ഷിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha