വീട്ടമ്മയെ ഡ്രൈവറുടെ മരണത്തില്‍ പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടല്‍, മംഗളം ലേഖകര്‍ക്കെതിരെ പോലീസ് കേസ്
വിവാദക്കുരുക്കില്‍ മംഗളം വീണ്ടും. വീട്ടമ്മയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ മംഗളം ദിനപത്രം ലേഖകനും ബ്യൂറോ ചീഫിനുമെതിരെ കേസ്. മംഗളം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ മിഥുന്‍ പുല്ലുവഴിയെ ഒന്നാം പ്രതിയാക്കിയാണ് പനങ്ങാട് പോലീസ് കേസെടുത്തത്. സംഭവത്തില്‍ മംഗളം കൊച്ചി ബ്യൂറോ ചീഫ് രാജു പോളിനെതിരെയും കേസെടുത്തിട്ടുണ്ട്. ഡ്രൈവറുടെ മരണത്തില്‍ വീട്ടമ്മയ്ക്ക് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്ത നല്‍കുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ഇക്കാര്യം പനങ്ങാട് എസ് ഐ സൗത്ത് ലൈവിനോട് സ്ഥിരീകരിച്ചു. പനങ്ങാട് സ്വദേശിയായ വീട്ടമ്മയാണ് പരാതി നല്‍കിയിരിക്കുന്നത്. വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പനങ്ങാട് പോലീസ് മിഥുന്‍ പുല്ലുവഴിയുടെയും രാജു പോളിന്റെയും ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. വീട്ടമ്മയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഫോണുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. മൊബൈല്‍ ഫോണും ശബ്ദ സാമ്പിളുകളും ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് വീട്ടമ്മ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha