രോഗിയായ മേരിയമ്മയ്ക്കും, ബധിരയും, മൂകയുമായ മകളും താമസിക്കുന്നത് ഈ വീട്ടില്‍
ആരോരും നോക്കാനില്ലാതെ രോഗിയായ ഒരു അമ്മയും, ഭിന്ന ശേഷിയുളള അവരുടെ മകളും നരകതുല്യം ജീവിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. വയനാട് നായ്ക്കട്ടിയിലെ പുറംപോക്കില്‍ കിടപ്പാടമെന്ന് പേരിട്ട് വിളിക്കാന്‍ പോലും കഴിയാത്ത പ്ലാസ്റ്റിക് കൂദുകള് കെട്ടി നിരത്തിയ ഒരു കൊച്ചുകൂരയില്‍ കഴിയുന്ന രണ്ടു ജീവിതങ്ങള്‍. ആ കൂട്ടിലേക്ക് കാലെടുത്തുവയ്ക്കാന്‍ പോലും ഭയം. കാരണം ഇരുട്ട് നിറഞ്ഞു, കുറ്റിക്കാടുകള്‍ക്കും, വെള്ളം കെട്ടി നില്ക്കുന്ന ചതുപ്പിനും നടുവിലെ പ്ലാസ്റ്റിക് കൂടിനകത്ത് വല്ല ഇഴ ജന്തുക്കളും കടന്നു കൂടിയിട്ടുണ്ടാവുമോ എന്ന ഭയം.
രോഗിയായ മേരിയമ്മയും, ബധിരയും, മൂകയുമായ മകളും താമസിക്കുന്ന വീടിന്റെ വിവരണമാണിത്. മഴയില്‍ ചോര്‍ന്നൊലിക്കുന്ന, ശക്തമായ കാറ്റില്‍ ഏതുസമയവും സ്വന്തം മേല്‍ക്കൂര നിലംപതിക്കുമോ എന്ന മരണഭയവും പേറി മേരിയമ്മ അവിടെ ജീവിക്കുകയാണ്. ഒരു സര്‍ക്കാരും സന്നദ്ധ സംഘടനകളും തിരിഞ്ഞുനോക്കാതെ ആ ജീവിതങ്ങള്‍ അവിടെ തകര്‍ന്നടിയുകയാണ്.
മേരിയമ്മ പ്ലാസ്റ്റിക് മറച്ച് താമസിക്കുന്നത് പുറംപോക്കിലാണ്. സ്വന്തമായി ഭൂമിയും, ആധാരവുമില്ലാത്തതുകൊണ്ടാണത്രെ അവര്‍ക്കു വീട് ലഭിക്കാത്തത്. ഭൂമിയില്ലന്ന പേരില്‍ പുറം തള്ളപ്പെടുന്ന ഇത്തരം പാവങ്ങള്‍ എന്ത് ചെയ്യണമെന്നു ആര്‍ക്കും അറിയില്ല പ്രത്യേകിച്ച് അധികാരികള്‍ക്കു ഒട്ടും അറിയില്ല. പുറംപോക്കില്‍ ജീവിക്കുന്നതിന്റെ തടസ്സങ്ങളും, സുരക്ഷിതത്വമില്ലായ്മയും ഉയര്‍ത്തുന്ന ഭീഷണികള്‍ കണ്ടില്ല എന്ന് നടിക്കാന്‍ ചിലര്‍ക്കെങ്കിലും ആവില്ല. സാമൂഹ്യ പ്രവര്‍ത്തകനും വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രതിനിധിയുമായ അഡ്വ. ശ്രീജിത്കുമാര്‍ കണ്ടെത്തിയതാണിവരെ.
https://www.facebook.com/Malayalivartha