പോലീസുകാര്‍ക്ക് മുടിവെട്ടുന്ന പണി വേണ്ട:ഡി.ജി.പി
ഫ്രീക്കന്‍മാരെ പിടിച്ചു മുടിവെട്ടിച്ച് വിടുന്നത് ചില എസ്.ഐമാര്‍ പതിവാക്കിയിരുന്നു. ഈ പരിപാടി ഇനി വേണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ മുന്നറിയിപ്പ്. ഓരോ വ്യക്തിക്കും അവരവരുടെ സ്വാതന്ത്ര്യമുണ്ടെന്നും മുടിയും താടിയും എങ്ങനെ നീട്ടണമെന്നും അവരവരുടെ സ്വാതന്ത്രമാണന്നും ഡി.ജി.പി ഓര്‍മിപ്പിച്ചു. കേരള പോലീസില്‍ മോറല്‍ പോലീസിംഗ് ആവശ്യമില്ലായെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 29-ാം സംസ്ഥാന സമ്മേളനത്തില്‍ ആശംസയറിയിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുടി നീട്ടിയാളുകളുടെ മുടി വെട്ടിക്കുകയെന്നത് കേരള പോലീസിന്റെ പണിയല്ല. ഇത്തരത്തില്‍ ചില ആളുകല്‍ നമുക്കിടയില്‍ ഉണ്ടന്നും അത്തരക്കാര്‍ കേരള പോലീസിന് ആവശ്യമിെല്ലന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പോക്‌സോ കേസുകള്‍ കൈകാര്യ ചെയ്യാന്‍ വനിതാ പോലീസിന് പ്രത്യേക പരിശീലനം നല്‍കും. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. പോലീസിന്റെ ഏറ്റവും വലിയ ആയുധം തോക്കും ലാത്തിയുമല്ല, അവരുടെ പെരുമാറ്റമാണന്നും ഡി.ജി.പി വ്യക്തമാക്കി.
https://www.facebook.com/Malayalivartha