ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പൊലീസ് കസ്റ്റഡിയിലെന്ന് സൂചന
ദിലീപില്‍ വഴിമുട്ടിയ ബാക്കി കഥ അപ്പുണ്ണി പറയുമോ. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. കേരളത്തിന് പുറത്തു നിന്ന് ഇയാളെ പിടികൂടിയ ശേഷം രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണെന്ന് പോലീസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം വ്യക്തമായ തെളിവുകള്‍ കണ്ടെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അപ്പുണ്ണിയും ദിലീപും പള്‍സര്‍ സുനിയും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. അതിനാലാണ് രഹസ്യമായി പിചികൂടിയത്. ദിലീപിന് ഗൂഢാലോചനയില്‍ പങ്കില്ലെന്ന രീതിയില്‍ നീങ്ങിയ പൊലീസ്, പക്ഷെ രഹസ്യമായി അദ്ദേഹത്തിനെതിരായ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. അതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.
കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്തബന്ധമുള്ളയാളാണ് അപ്പുണ്ണി. ഇത് മനസിലാക്കിയാണ് ദിലീപ് മാനേജരാക്കിയെന്നും ആക്ഷേപമുണ്ട്. പുതിയ പല തിരക്കഥാകൃത്തുകളുടെയും തിരക്കഥ വാങ്ങിയ ശേഷം അതിലെ പ്രധാന ഭാഗങ്ങള്‍ അടിച്ച് മാറ്റിയ ശേഷം കൊള്ളില്ലെന്ന് പറഞ്ഞ് മടക്കി കൊടുക്കുന്നതിന് പിന്നില്‍ അപ്പുണ്ണിയായിരുന്നെന്നും ആക്ഷേപമുണ്ട്. ദിലീപിന്റെ ആധിപത്യം ഭയന്നാണ് പലരും ഇത് പറയാതിരുന്നത്. എന്നാല്‍ വരുംദിവസങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ പുറത്ത് വരുമെന്നാണ് സിനിമാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാനും അത് വഴി തെളിവുകള്‍ നശിപ്പിക്കാതിരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അപ്പുണ്ണിയെ രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും അറിയുന്നു.
ദിലീപ് കസ്റ്റഡയിലുള്ളപ്പോള്‍ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. അപ്പുണ്ണിയെ ചോദ്യം ചെയ്താല്‍ ജയിലില്‍ നിന്നു സുനി നടത്തിയ നീക്കങ്ങളെപ്പറ്റിയും വ്യക്തത വരും.
https://www.facebook.com/Malayalivartha