കോഴിക്കോട് എന്‍ഐടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചു
കോഴിക്കോട് എന്‍ഐടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .ഒന്നാം വര്‍ഷ ബി ടെക് പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആന്ധ്രാപ്രദേശ് സ്വദേശി ഗൊല്ല രാമകൃഷ്ണപ്രസാദ് (17) ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയിലെ ജനലില്‍ ഇന്ന് രാവിലെ ഏഴരയോടെ തോര്‍ത്ത് മുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിന് തൊട്ടു മുന്‍പുവരെ ഇയാള്‍ക്കൊപ്പം മുറിയില്‍ മറ്റ് വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു.
ഗൊല്ല വെള്ളിയാഴ്ച ക്ലാസില്‍ പോയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടനാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ആന്ധ്രപ്രദേശ് സ്വദേശിയായ ഗൊല്ല രാമകൃഷ്ണപ്രസാദ് ഈ മാസം 27നാണ് എന്‍ഐടിയില്‍ പ്രവേശനം നേടിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha