പള്‍സര്‍ സുനി കാവ്യാ ദിലീപ് കുടുംബത്തിന്റെ ഉറ്റ സുഹൃത്തെന്ന് കണ്ടെത്തല്‍
കാവ്യാ മാധവന്റെയും ദിലീപിന്റെയും കുടുംബ സുഹൃത്താണ് പള്‍സര്‍ സുനിയെന്ന് പോലീസ് കണ്ടെത്തി. പള്‍സര്‍ സുനിയെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചത്.
പള്‍സര്‍ സുനി കാവ്യയുടെ െ്രെഡവറായിരുന്നു എന്ന വാര്‍ത്തക്ക് സ്ഥിരീകരണം ലഭിച്ചു. ആലുവയില്‍ ദിലീപിന്റെയോ അനിയന്റെയോ വീട്ടില്‍ എന്താവശ്യം ഉണ്ടെങ്കിലും പള്‍സര്‍ സുനിയെയാണ് ആശ്രയിച്ചിരുന്നത്. ഉദാഹരണത്തിന് ഇവരുടെ വീട്ടില്‍ ഒരു വാഹനം കേടായാല്‍ പോലും വിളിക്കുന്നത് സുനിയെയാണ്.
കാവ്യാ മാധവന്‍ മാത്രമല്ല അവരുടെ കുടുംബക്കാരും ആശ്രയിക്കുന്നത് പള്‍സര്‍ സുനിയെയാണ്. ദിലീപുമായി ബന്ധപ്പെട്ടവര്‍ക്ക് സുനി ഒരു അടിമ മാത്രമാണ്. സുനി എന്തു പറഞ്ഞാലും കേള്‍ക്കുന്ന ഒരാളാണ്. ദിലീപിന്റെ സ്വകാര്യ സെക്യൂരിറ്റി യായി വരെ സുനി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച രഹസ്യവിവരം.
ദിലീപിന്റെ വസ്തുവകകള്‍ നോക്കി നടത്തിയതും സുനിയാണെന്നാണ് വിവരം. സുനിയെ സംബന്ധിച്ചടത്തോളം ഇതില്‍ നിന്നാണ് ചില്ലറകള്‍ ലഭിച്ചിരുന്നത്. വിവിധ സ്ഥലങ്ങളില്‍ ദിലീപിന് എസ്‌റ്റേറ്റുണ്ട്. അതിന്റെയെല്ലാം ചുമതല സുനിക്കുണ്ടെന്ന് കേള്‍ക്കുന്നു. സുനിയും ദിലീപും തമ്മില്‍ പണം ഇടപാട് നടന്നിട്ടുണ്ടെന്നും വിവരമുണ്ട്. അതിന്റെ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.
പോലീസ് ദിലീപിനെ കുരുക്കുന്നതിന് വലകള്‍ നെയ്യുകയാണ്. അതിന്റെ ഭാഗമാണ് സുനിക്കെതിരായ കുരുക്ക് മുറുക്കുന്നത്. ഇടവേള ബാബുവുമായി സുനിക്ക് ബന്ധമുണ്ടെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. കാവ്യാ മാധവന്റെ ലക്ഷ്യയില്‍ സുനി നിത്യ സന്ദര്‍ശകനാണെന്നും പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദൃശ്യം ചിത്രീകരിച്ച ഫോണും മെമ്മറി കാര്‍ഡും ലഭിക്കാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. അവ കിട്ടിയില്ലെങ്കില്‍ കേസ് കോടതിയില്‍ തള്ളുമെന്ന് പോലീസിനറിയാം. അതിനാലാണ് സുനിയും ദിലീപും തമ്മിലുള്ള ബന്ധം ദുഢമാണെന്ന് തെളിയിക്കാനുള്ള വഴികള്‍ പോലീസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha