മാര്‍ട്ടിനെ പൂട്ടാന്‍ എല്ലാ അടവും പയറ്റി ധനമന്ത്രി; എന്നാല്‍ മാര്‍ട്ടിനും മാഫിയായും അതുക്കും മേലെ
കെ.എം.മാണിയും കൂട്ടരും കേരളത്തില്‍ നിന്നും കെട്ടുകെട്ടിച്ച അന്യസംസ്ഥാന ഭാഗ്യക്കുറി മാഫിയ തലവന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ വീണ്ടും കേരളത്തിലെത്തിയത് സര്‍ക്കാരില്‍ സ്വാധീനമുള്ള ഉന്നതന്‍ വഴി.
മാര്‍ട്ടിനെ ഹിമാലയം കടത്തുമെന്നൊക്കെ മന്ത്രി ഐസക് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പണി പള്ളിയിലാകാതിരിക്കാതെ സൂക്ഷിക്കണം. മാര്‍ട്ടിന്‍ എല്ലാ കാലത്തും സി പി എമ്മിന്റെ വിശ്വസ്തനും പ്രിയങ്കരനുമാണ്. കൈരളി ടി.വിയുടെ ആസ്ഥാന മന്ദിരം നിര്‍മ്മിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കത്തക്കതല്ല. അദ്ദേഹം കൂടി മുന്‍കൈയെടുത്താണ് ദേശാഭിമാനിയുടെ ആധുനീകരണം പൂര്‍ത്തിയാക്കിയത്. അതു കൊണ്ടു തന്നെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ സി പി എമ്മിന് മാര്‍ട്ടിനെ തള്ളിക്കളയാനാവില്ല.
കെ.എം.മാണിയെ ബാര്‍ കേസില്‍ ചിലര്‍ കുടുക്കിയെങ്കിലും സാന്റിയാഗോ മാര്‍ട്ടിനെ ഓടിക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ വിശ്വ പ്രസിദ്ധമാണ്. മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുടെയെല്ലാം പേരില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാര്‍ട്ടിന്‍ അകത്തു കയറാന്‍ ശ്രമിച്ചിരുന്നു.
സംസ്ഥാനങ്ങളുടെ പേര് ഉപയോഗിച്ചാണ് മാര്‍ട്ടിന്‍ ലോട്ടറി തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ പേരിലാണ് മാര്‍ട്ടിന്‍ അവതരിച്ചത്. അന്ന് ലോട്ടറി ഡയറക്ടറായിരുന്ന ഐ എ എസുകാരനും സര്‍ക്കാര്‍ വകുപ്പുകളുടെ തലവന്‍മാരും മാര്‍ട്ടിനെ സഹായിക്കാന്‍ കഴിയും വിധമൊക്കെ ശ്രമിച്ചെങ്കിലും മന്ത്രി കെ എം മാണിയുടെ നിലപാടാണ് വിനയായി തീര്‍ന്നത്. മാണിയുടെ നിര്‍ദ്ദേശാനുസരണം രജിസ്റ്റര്‍ ചെയ്ത സി ബി ഐ കേസുകളില്‍ രണ്ടെണ്ണത്തില്‍ മാര്‍ട്ടിന്‍ പ്രതിയാണ്.
കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങള്‍ ഭാഗ്യക്കുറിയുടെ വിതരണം ഏജന്റുമാരെ ഏല്‍പ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അവര്‍ വിവിധ സംസ്ഥാനങ്ങളില്‍ വില്‍പ്പന നടത്തും. ഭൂരിഭാഗം സംസ്ഥാനങ്ങളിലും മാര്‍ട്ടിനാണ് പ്രധാന ഏജന്റ്
സര്‍ക്കാരില്‍ മാര്‍ട്ടിനെ സഹായിക്കാന്‍ നൂറു കണക്കിനാളുകള്‍ ഉണ്ട്. മുമ്പ് ധന മന്ത്രിയായിരുന്നപ്പോഴും ഐസക്കിന് മാര്‍ട്ടിനെ തൊടാനായില്ല. ഇത്തവണയും അത് ആവര്‍ത്തിക്കുക തന്നെ ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന ഫണ്ടറാണ് മാര്‍ട്ടിന്‍. വിഡി സതീശന്‍ ഒഴികെയുള്ള ഒരു കോണ്‍ഗ്രസുകാരും മാര്‍ട്ടിനെതിരെ രംഗത്ത് വരാന്‍ സാധ്യതയില്ല.
https://www.facebook.com/Malayalivartha