വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
തൃശൂര്‍ പാവറട്ടിയില്‍ പൊലീസ് കസ്റ്റഡിയിലടുത്ത ശേഷം വിട്ടയച്ച വിദ്യാര്‍ഥി വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. വിനായകന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ക്രൂര മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്ന കണ്ടെത്തിയിരുന്നു. മരണത്തെത്തുടര്‍ന്ന് രണ്ടു സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു.
മുടി നീട്ടി വളര്‍ത്തിയ വിനായകനെ പൊലീസ് പിടിച്ചുകൊണ്ടുപോകുകയും ക്രൂരമായ ദേഹോപദ്രവം ഏല്‍പ്പിക്കുകയായുമായിരുന്നു. തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനില്‍ നിന്നും വിട്ടയച്ച വിനായകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
മരണത്തിന് കാരണം പൊലീസ് മര്‍ദ്ദനമാണ് എന്ന് ശക്തമായ ആരോപണം ഉയര്‍ന്നിരുന്നു. പൊലീസിന്റെ സദാചാര ഗുണ്ടായിസത്തിനെതിരെ സമൂഹത്തില്‍ നിന്നും വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്. ഇന്ന് വൈകുന്നേരം തൃശൂരില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വനത്തില്‍ പ്രതിഷേധ പരിപാടി നടന്നിരുന്നു.
കോഴിക്കോട് പൊലീസ് അസോസിയേഷന്‍ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊലീസുകാരുടെ സദാചാര ഗുണ്ടായിസം അവസാനിപ്പിക്കണം എന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha