പോർ വിളിച്ചു ബിജെപി. സി.പി.എം. നേതാക്കളും റോഡിലിറങ്ങാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടിവരുമെന്ന് സുരേന്ദ്രന്‍; സിപിഎം ലക്ഷ്യമിട്ടത് കുമ്മനത്തെ വധിക്കാനെന്ന്
സി.പി.എമ്മുകാര്‍ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ വധിക്കാന്‍ വേണ്ടിയായിരുന്നെന്നു ബി.ജെ.പിയുടെ ആരോപണം. കുമ്മനത്തെ ലക്ഷ്യമിട്ട് സി.പി.എമ്മിന്റെ രണ്ടാമത്തെ ആക്രമണമായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമത്തിനു പിന്നില്‍ സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ട്.
കണ്ണൂര്‍ ലോബിയാണ് അക്രമത്തിനു പിന്നില്‍. ഡി.െവെ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും നേതാക്കളാണു നേതൃത്വം നല്‍കിയതെന്നു വീഡിയോ ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. അവര്‍ക്കു പോലീസിന്റെ സംരക്ഷണവുമുണ്ട്. ആവശ്യപ്പെടാതെതന്നെ ബി.ജെ.പിയുടെ ഓഫീസിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയതിനു പിന്നിലും ഗൂഢാലോചനയുണ്ട്. അക്രമികള്‍ക്കു ഗേറ്റ് തുറന്നുകൊടുത്തതു പോലീസുകാരാണ്. ഒരു പോലീസുകാരന്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചത്. മറ്റുള്ളവര്‍ കാഴ്ചക്കാരായി.
അവരെ കൂട്ടുപ്രതികളാക്കി കേസെടുക്കണം. ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചനയുളളതിനാലാണ് പോലീസ് നിഷ്‌ക്രിയരായി നിന്നത്. വാതില്‍ അകത്തുനിന്നു പൂട്ടിയിരുന്നതിനാലാണ് അക്രമികള്‍ക്ക് ഓഫീസില്‍ കടക്കാന്‍ കഴിയാതിരുന്നത്. ക്ഷമയ്ക്കു പരിധിയുണ്ടെന്ന് സി.പി.എം. നേതൃത്വം മനസിലാക്കണം.
തിരുവനന്തപുരത്തെ മറ്റൊരു കണ്ണൂരാക്കാന്‍ ശ്രമമുണ്ടോയെന്നു സംശയിക്കുന്നു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും കാരായി രാജനും കുറെ നാളായി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. ഇരുവരും തലസ്ഥാനത്തെ ചോരയില്‍ മുക്കാന്‍ ശ്രമിക്കുകയാണ്. ഇവര്‍ പങ്കെടുക്കുന്ന രഹസ്യയോഗങ്ങള്‍ തിരുവനന്തപുരത്തു നടക്കുന്നുണ്ട്.
ഇവിടുത്തെ ബി.ജെ.പിയുടെ സ്വാധീനവും ജനപിന്തുണയും തകര്‍ക്കാനുള്ള നീക്കം വിലപ്പോകില്ല. സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. ആക്രമികള്‍ ആരാണെന്നു വ്യക്തമായ സാഹചര്യത്തില്‍ അവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തയാറാണോയെന്നും രമേശ് ചോദിച്ചു. തിരിച്ചടിക്കാത്തത് ബലഹീനതകൊണ്ടല്ലെന്നും ആക്രമണം തുടര്‍ന്നാല്‍ സി.പി.എം. നേതാക്കളും മന്ത്രിമാരും റോഡിലിറങ്ങുമ്പോള്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വരുമെന്നും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഒരു പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസ് നിരന്തരം ആക്രമിക്കപ്പെടുന്നത് കേരളത്തില്‍ ആദ്യമായാണ്.
അരാജകത്വം സൃഷ്ടിക്കാനാണ് ഭരിക്കുന്ന കക്ഷിയുടെ ശ്രമം. പാര്‍ട്ടി ഗുണ്ടകളല്ല, ഡി.െവെ.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി അംഗവും എസ്.എഫ്.ഐയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമാണ് ആക്രമണം നടത്തിയത്. ഇവര്‍ വന്നത് എ.കെ.ജി. സെന്ററില്‍ നിന്നാണ്. രാഷ്ട്രീയ അരാജകത്വത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പ് തരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും നേരിടുന്നത് തങ്ങളാണെന്ന് വരുത്തി ന്യൂനപക്ഷ വോട്ട്ബാങ്ക് പിടിക്കാനുള്ള സി.പി.എം. അജന്‍ഡയുടെ ഭാഗമാണ് ഇപ്പോഴത്തെ ആക്രമണങ്ങള്‍. പിണറായി വിജയന്‍ മാറിയിട്ട് ആഭ്യന്തര വകുപ്പ് വിവരവും വിവേകവുമുള്ള മന്ത്രിയെ ഏല്‍പ്പിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha