റേഷന്‍ കാര്‍ഡ് കൈയ്യില്‍ കിട്ടിയ വീട്ടമ്മ ശരിയ്ക്കും ഞെട്ടി, കാരണമെന്തന്നോ?
പുതുതായി കിട്ടിയ റേഷന്‍കാര്‍ഡ് കൈയ്യില്‍ കിട്ടിയ അന്നമ്മ ശരിക്കും ഞെട്ടിത്തരിച്ചു പോയി. ഇതുവരെ അടുക്കളയുടെ ഭരണം മാത്രമുണ്ടായിരുന്ന അന്നമ്മ എപ്പോഴാണാവോ ജഡ്ജിയായത്. അന്നമ്മയ്ക്കു പോലുമറിയില്ല. സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണ് നടന്നിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ റേഷന്‍ കാര്‍ഡ് കൈയ്യില്‍ കിട്ടിയപ്പോള്‍ വീട്ടമ്മയായ അന്നമ്മ ജഡ്ജിയായി മാറി.
ഇരിട്ടി താലൂക്കില്‍പ്പെട്ട എടപ്പുഴയില്‍ പുതുതായി അനുവദിച്ച റേഷന്‍ കാര്‍ഡിലാണ് വീട്ടമ്മയെ അധികൃതര്‍ ജഡ്ജിയാക്കിയത്. എടപ്പുഴയിലെ മങ്കത്താനത്ത് അന്നമ്മയുടെ പേരിലുള്ള റേഷന്‍ കാര്‍ഡിലാണ് വ്യാപക തെറ്റുകള്‍ കടന്നുകൂടിയത്. ഒരു പറ്റ് ആര്‍ക്കും പറ്റും. എന്നാല്‍ ഈ റേഷന്‍ കാര്‍ഡില്‍ അങ്ങനെയല്ല. മുഴുവന്‍ വിവരങ്ങളും തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വീട്ടുപേരും തെറ്റിച്ചാണ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭര്‍ത്താവ് എം.എം. ഇമ്മാനുവലിന്റെ വയസായ 62 അന്നമ്മയ്ക്കാണ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അന്നമ്മയുടെ വയസായ 58 ഭര്‍ത്താവിനും നല്‍കി. മങ്കത്താനത്ത് എന്നുള്ള വീട്ടുപേരിലും അക്ഷരത്തെറ്റുണ്ടാക്കി. തെറ്റുകള്‍ തിരുത്താന്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഈ വീട്ടമ്മയും കുടുംബവും.
https://www.facebook.com/Malayalivartha