ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായി, പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നു, മറ്റുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി
ആര്‍എസ്എസ് കാര്യവാഹക് വിനായകനഗര്‍ കുന്നില്‍വീട്ടില്‍ രാജേഷി (34)നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലായി. ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദ് ആണ് പിടിയിലായത്. അക്രമവുമായി നേരിട്ട് ബന്ധമുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ആറുപേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആറു പേരാണ് കൊലപാതകം നടത്തിയത് എന്നാണ് സൂചന. മറ്റുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തിരിച്ചറിഞ്ഞുവെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘം രാജേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. ഇടതുകൈ വെട്ടിമാറ്റിയ നിലയിലും കാലിനും മറ്റുമായി പതിനഞ്ചോളം വെട്ടേറ്റ നിലയിലും രാജേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ചു സംസ്ഥാനത്ത് ഇന്നു ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഒരു രാത്രി മുഴുവന്‍ നീണ്ട സിപിഎം- ബിജെപി സംഘര്‍ഷത്തിന്റെ ഭീതി മാറുംമുന്‍പേയാണ് തലസ്ഥാനത്തു കൊലപാതകം അരങ്ങേറിയത്.
https://www.facebook.com/Malayalivartha