ഈ പാപമൊക്കെ എവിടെക്കൊണ്ടെ തീര്‍ക്കും മോനേ..? ലോക്കപ് മുറിയില്‍ ഭിത്തിയും ചാരിയിരിക്കുകയായിരുന്ന മാലപൊട്ടിച്ച കള്ളനെ കണ്ട വയോധികയുടെ ഈറനണിയിക്കും വാക്കുകള്‍...
ഈ പാപം എവിടെക്കൊണ്ട് തീര്‍ക്കും മോനേ?.. തന്റെ മാല പൊട്ടിച്ച കള്ളനെ പോലീസ് സ്‌റ്റേഷനിലെത്തി കണ്ട വയോധികയുടെ വാക്കുകള്‍ കേട്ട് ആ യുവാവ് തലതാഴ്ത്തി. വീട്ടുജോലി കഴിഞ്ഞു മടങ്ങുമ്പോളാണ് വയോധികയുടെ മുഖത്തിടിച്ച് വീഴ്ത്തി മാലപൊട്ടിച്ച് യുവാവ് കടന്നു കളഞ്ഞത്.
കള്ളനെ പിടികൂടിയെന്നറിഞ്ഞ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിയ ആ അമ്മ ആവശ്യപ്പെട്ടത് ഒന്നുമാത്രം. എനിക്ക് അവനെ ഒന്ന് കാണണം. ലോക്കപ് മുറിയില്‍ ഭിത്തിയും ചാരി ഇരുന്ന കള്ളന്‍ ആ അമ്മ എത്തിയപ്പോള്‍ ചാടി എണീറ്റു. തന്റെ മാല പൊട്ടിച്ച യുവാവിനെ കണ്ടപ്പോള്‍ അമ്മയുടെ ഇടറിയ ശബ്ദത്തില്‍ ദേഷ്യവും കൊണ്ട് പറഞ്ഞ വാക്കുകളാണ് ഈറനണിയിച്ചത്.
എനിക്കുമുണ്ട് മോനേ രണ്ടു മക്കള്‍, എന്തോരം ബുദ്ധിമുട്ടിയ അവരെ ഞാന്‍ വളര്‍ത്തിയത്, നിനക്ക് ഇത്രയം തണ്ടും തടിയുമില്ലേ ജീവിക്കാന്‍.. 67 വയസില്ലേ ഈ അമ്മയ്ക്ക്.. എന്നോടിത് ചെയ്തത് എന്തിനാടാ? ഈവക ആള്‍ക്കാരുടെയൊക്കെ മാല പൊട്ടിക്കണത് കഷ്ടം തന്നെയാ.. പാപം തീരില്ല നിനക്ക്, അവന്റെ കൈകൊണ്ട് എന്റെ ചുണ്ട് വീര്‍ത്തു, മുട്ടും പൊട്ടി, റോഡിലൂടെ വലിച്ചുകൊണ്ട് പോയപ്പളാ മുട്ടു പൊട്ടിയത്, എന്റെ മക്കള്‍ വിഷമിക്കുമെന്ന് കരുതിയാ ആശുപത്രീല് പോയത്.
ആ യുവാവിനോടും പോലീസുകാരോടും അമ്മ തന്റെ വിഷമം എണ്ണിയെണ്ണി പറഞ്ഞു. അപ്പോളും ആ യുവാവ് തലതാഴ്ത്തി നില്‍ക്കുകയായിരുന്നു. മാലമോഷ്ടാവായ പാടുക്കാട് പുലിക്കോട്ടില്‍ ബിജു ആണ് തൃശ്ശൂര്‍ സ്വദേശിനി ശാന്തയുടെ മാല കഴിഞ്ഞ വ്യാഴാഴ്ച പൊട്ടിച്ചു കടന്നത്. ആക്രമത്തിനിടെ ബിജുവിന്റെ ഒരു ചെരിപ്പും ഊരിപ്പോയിരുന്നു. തെളിവു നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജു പോലീസ് പിടിയിലാകുന്നത്.
https://www.facebook.com/Malayalivartha