ടി.പി. വധത്തേക്കാള്‍ ഭയാനകം... പാലു വാങ്ങിയ രാജേഷിനെ തലങ്ങും വിലങ്ങും വെട്ടി; ഒരു കൈ വെട്ടിയെടുത്ത് സംഘത്തിലൊരാള്‍ വലിച്ചെറിഞ്ഞു...
തലസ്ഥാനത്തെ സമാധാനം അരിഞ്ഞ് വീഴ്ത്തി അക്രമികള്‍. തലസ്ഥാനത്ത് തുടര്‍ന്നുവന്ന അക്രമത്തിനൊടുവില്‍ ആര്‍എസ്എസ് കാര്യവാഹക് വിനായകനഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷ് (34) വെട്ടേറ്റു മരിച്ചത് ഭീകരമായി. ഇന്നലെ രാത്രി ഒന്‍പതിനായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ചു സംസ്ഥാനത്ത് ഇന്നു ബിജെപി ഹര്‍ത്താര്‍ ആചരിക്കുകയാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന് ശേഷം കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപതാകമാണ് ഇന്നലെ തലസ്ഥാനത്ത് അരങ്ങേറിയത്.
ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘം രാജേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. ഇടതുകൈ വെട്ടിമാറ്റിയ നിലയിലും കാലിനും മറ്റുമായി പതിനഞ്ചോളം വെട്ടേറ്റ നിലയിലും രാജേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സി.പി.എം പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നു ബിജെപി ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു ഓട്ടോ െ്രെഡവര്‍ കൂടിയായ രാജേഷ് വീട്ടില്‍ പോകാനായി കല്ലമ്പള്ളിയിലെ കടയില്‍ നിന്നും പാലു വാങ്ങുമ്പോള്‍ ഏതാനും ബൈക്കുകളിലും ഓട്ടോകളിലുമായി വാളും വെട്ടുകത്തിയുമായി എത്തിയ 15 അംഗസംഘം കടയുടമയെ ഭീഷണിപ്പെടുത്തി ഓടിച്ചശേഷം രാജേഷിനെ വെട്ടുകയായിരുന്നുവെന്നു പറയുന്നു. വെട്ടിമാറ്റിയ രാജേഷിന്റെ ഇടതുകൈ അടുത്ത പറമ്പിലേയ്ക്കു വലിച്ചെറിഞ്ഞു.
സംഘം പോയ ശേഷമാണ് കടയുടമയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രാജേഷിനെ ആശുപത്രിയിലെത്തിച്ചത്. സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്.
രാത്രി ഒന്‍പത് മണിയോടെ ഇടവക്കോട് രാത്രി ശാഖയില്‍ പോയ ശേഷം നടന്നാണ് രാജേഷ് സാധനം വാങ്ങാനായി വീട്ടിനു സമീപത്തെ വിനായക നഗറിലെ കടയിലെത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. വീട് സമീപത്താസാധനം വാങ്ങി കടക്കാരന് പൈസ കൊടുത്തു മടങ്ങുന്നതിനിടെയാണ് പതിനഞ്ചോളം വരുന്ന സംഘം രാജേഷിനെ വെട്ടി കൊലപ്പെടുത്തിയത്.
വെട്ടേറ്റു വീണതോടെ കൈയിലുണ്ടായിരുന്ന പാല്‍ ഉള്‍പ്പെടെയുള്ള സാധങ്ങള്‍ തെറിച്ചുവീണു. ഇയാളുടെ ഇടതു കൈ പൂര്‍ണമായും വേര്‍പെട്ടിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു. വലതു കൈ മുറിഞ്ഞുതൂങ്ങിയ അവസ്ഥയിലുമായിരുന്നു. രണ്ടു കാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റിരുന്നു.
യുവാവിനെ ആക്രമിച്ച് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിസംഘം, യുവാവിന്റെ കൈ വെട്ടിമാറ്റി അടുത്ത പറമ്പിലേക്കു വലിച്ചെറിഞ്ഞു. ഇരു കാലുകളിലും ശരീരത്തിലും പതിനഞ്ചോളം വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ റോഡില്‍ക്കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സി.പി.എം.ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി. നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടുദിവസമായി നടക്കുന്ന ബിജെപി.സി.പി.എം. ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്ന് പൊലീസ് സംശയിക്കുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ പ്രമോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ സംഘം ക്യാമ്പുചെയ്യുന്നുണ്ട്. തുടരാക്രമണമുണ്ടാവുമെന്ന് പൊലീസ് സംശയിക്കുന്നു. കര്‍ശന ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനപ്രതിനിധികളുടെ വീടുകളില്‍ സംരക്ഷണമേര്‍പ്പാടാക്കാന്‍ പൊലീസ് അടിയന്തര നടപടി സ്വീകരിച്ചു.
മരപ്പണിയാണ് രാജേഷിന്റെ ഉപജവനമാര്‍ഗം. റീനയാണ് ഭാര്യ സ്‌ക്കൂള്‍ വിദ്യര്‍ത്ഥികളായ ആദിത്യന്‍,അഭിഷേക് എന്നിവര്‍ മക്കളാണ്. ഒരാഴ്ച്ച മുന്‍പ് രാജേഷിന്റെ വീട്ടിനു സമീപത്തുള്ള ബന്ധുവിന്റെ വീട് മണിക്ഠനെന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.കേസ് ഒതുക്കിത്തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം മുന്‍പ് ഇവര്‍ സമീപിച്ചെങ്കിലും രാജേഷ് വഴങ്ങിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ഇടവക്കോട് കരിമ്പുക്കോണത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രസ്താവനയില്‍ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാവാം അക്രമത്തില്‍ കലാശിച്ചത് എന്ന് കരുതുന്നതായും നാഗപ്പന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തെ കോളനി നിവാസികള്‍ക്കിടയില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ നടന്നു വന്നിരിന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായ സംഭവം എന്നാണ് കരുതുന്നത് നാഗപ്പന്‍ പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha