കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി; ബിജെപി ഹര്‍ത്താല്‍ പുരോഗമിക്കുന്നു... കേരളമെങ്ങും സംഘര്‍ഷ സാധ്യത
ശ്രീകാര്യം കല്ലംപള്ളിയില്‍ ആര്‍എസ്എസ് കാര്യവാഹ് രാജേഷ് (34) കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, മെഡിക്കല്‍ സ്‌റ്റോര്‍, ആശുപത്രികള്‍, വിവാഹം, മതസാമുദായിക പരിപാടികള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
അക്രമ സാധ്യത കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തേണ്ടെന്ന് ഔദ്യോഗികമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലത്ത് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. കൊല്ലം കാവനാട് പൂവന്‍പുഴ കുരിശുമൂടിന് സമീപം ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്നു യുവാക്കള്‍ ബസിനുനേരെ കല്ലെറിയുകയായിരുന്നു. ബസ് െ്രെഡവര്‍ ശ്രീകുമാറിന് പരുക്കേറ്റു. ബസില്‍ 30 യാത്രക്കാരുണ്ടായിരുന്നു. ഇവരെ കൊല്ലത്ത് ഇറക്കി.
കൊച്ചിയില്‍ ചിലയിടങ്ങളില്‍ തുറന്നു പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. ശനിയാഴ്ച അര്‍ധരാത്രിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതിനാല്‍ തന്നെ ദീര്‍ഘദൂരയാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ബസ് സ്റ്റാന്റുകളിലും റയില്‍വേസ്‌റ്റേഷനിനും യാത്രക്കാരുടെ തിരക്കാണ്. പലരും ഇന്നു രാവിലെയാണ് ഹര്‍ത്താലിന്റെ വിവരം അറിഞ്ഞത്. അക്രമസാധ്യത കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയത്
https://www.facebook.com/Malayalivartha