മൂന്നാം അലോട്ട്‌മെന്റ് അനുവദിക്കണമെന്ന് ആവശ്യവുമായി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയിലേക്ക്...
മെഡിക്കല്‍ പ്രവേശനത്തില്‍ അഖിലേന്ത്യ ക്വോട്ടയില്‍ മൂന്നാം അലോട്ട്‌മെന്റ് അനുവദിക്കണമെന്ന് ആവശ്യവുമായി കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയിലേക്ക്. തിങ്കളാഴ്ചയോടെ ഈ ആവശ്യവുമായി ഹര്‍ജി ഫയല്‍ ചെയ്യും. നിലവില്‍ അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിന് രണ്ട് അലോട്ട്മന്റൊണ് അനുവദിച്ചിട്ടുള്ളത്. രണ്ടാം അലോട്ട്‌മെന്റിനു ശേഷം ഒഴിവ് വരുന്ന സീറ്റുകള്‍ സ്‌റ്റേറ്റ് േക്വാട്ടയിലേക്ക് നല്‍കുകയും ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ പ്രവേശനം നടത്തുകയുമാണ് ചെയ്യുന്നത്.
ഇതില്‍ അതത് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. മൂന്നാം അലോട്ട്മന്റെ് നടത്തിയാല്‍ റാങ്ക് പട്ടികയില്‍ മുന്‍നിരയില്‍ കൂടുതല്‍ പ്രാതിനിധ്യമുള്ള കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ അവസരം ലഭിക്കും. മൂന്നാം അലോട്ട്‌മെന്റ് അനുവദിച്ചാല്‍ കേരളത്തില്‍നിന്ന് 500 വിദ്യാര്‍ഥികള്‍ക്കെങ്കിലും അഖിലേന്ത്യ ക്വോട്ടയില്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അഖിലേന്ത്യ ക്വോട്ടയില്‍ പ്രവേശനം ലഭിക്കുന്നത് സംസ്ഥാന ക്വോട്ടയില്‍ മെഡിക്കല്‍ പ്രവേശനത്തിന് പിന്നില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് അവസരമൊരുക്കാനും കാരണമാകും. അഖിലേന്ത്യ ക്വോട്ടയിലെ അവശേഷിക്കുന്ന സീറ്റുകള്‍ സംസ്ഥാന ക്വോട്ടയിലേക്ക് നല്‍കിയാല്‍ അതിന്റെ ഗുണം ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും.
കേരളത്തില്‍ സംസ്ഥാന ക്വോട്ടയില്‍ രണ്ട് അലോട്ട്മന്റെുകളാണ് നടത്തുന്നത്. മൂന്ന് അലോട്ട്മന്റെ് നടത്തണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ആദ്യ അലോട്ട്മന്റെില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ മാത്രമേ ഉള്‍പ്പെട്ടിരുന്നുളളൂ. രണ്ടാം അലോട്ട്മന്റെില്‍ മാത്രമാണ് സ്വായ്ര മെഡിക്കല്‍ കോളജുകളെ ഉള്‍പ്പെടുത്തിയത്. ഫലത്തില്‍ സ്വാശ്രയ കോളജുകളിലേക്ക് ഒരു അലോട്ട്മന്റെ് മാത്രമായി ചുരുങ്ങും. അവശേഷിക്കുന്ന സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
എന്നാല്‍, കൂടുതല്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ സ്‌പോട്ട് അഡ്മിഷന്‍ ശ്രമകരമാകും. കൂടുതല്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ മൂന്നാം അലോട്ട്മന്റെ് നടത്തുമെന്നാണ് പ്രവേശന പരീക്ഷാ കമീഷണറേറ്റ് പറയുന്നത്.
https://www.facebook.com/Malayalivartha