കോട്ടയത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമം
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കയ്യേറ്റ ശ്രമം. ന്യൂസ് 18 ക്യാമറമാന്‍ ലിബിനും എസിവി ക്യാമറമാന്‍ അനില്‍ ആലുവയ്ക്ക് നേരെയുമാണ് കയ്യേറ്റം ഉണ്ടായത്.
കോട്ടയത്ത് ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറുകളില്‍ അക്രമസംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളും ചില സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. വാഗമണ്ണില്‍ വ്യാപാരികളും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ റോഡ് ഉപരോധിച്ചു
തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ശാഖ കഴിഞ്ഞ് മടങ്ങുകയായിരുന്ന രാജേഷിനെ ഒരു സംഘം പിന്തുടര്‍ന്നെത്തി അക്രമിക്കുകയായിരുന്നു. ശരീരത്തില്‍ മാരകമായി വെട്ടേറ്റ രാജേഷിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ കൈപ്പത്തി അറ്റ് പോയ നിലയിലായിരുന്നു. ദേഹമാസകലം 40ലധികം മുറിവുകളുണ്ടായിരുന്നു. രാത്രി 10.30 ഓടെയാണ് മരണം സംഭവിക്കുന്നത്. സംഭവവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha