രാജേഷിനെ കൊന്നത് ബിജെപിയിലെ നരഭോജികള്‍; ഈ പാപങ്ങള്‍ കുമ്മനം എവിടെ കൊണ്ടുപോയി മറയ്ക്കുമെന്ന് ഹിമവല്‍ ഭദ്രാനന്ദ
ശ്രീകാര്യം കൊലപാതകത്തില്‍ ബിജെപിയെയും കുമ്മനത്തെയും രൂക്ഷമായി വിമര്‍ശിച്ച് സ്വാമി ഹിമവല്‍ഭദ്രാനന്ദ. സംസ്ഥാന ബിജെപിയുടെ അഴിമതി മറയ്ക്കാന്‍ ബിജെപിയിലെ നരഭോജികള്‍ തന്നെയാണ് സ്വന്തം സഹോദരനെ ഇത്തരത്തില്‍ ക്രൂരമായി കൊലപെടുത്തിയതെന്നാണ് ഹിമല്‍ഭദ്രാനന്ദ പറയുന്നത്. ഈ പാപങ്ങള്‍ കുമ്മനം രാജശേഖരന്‍ എവിടെ കൊണ്ടുപോയി മറയ്ക്കുമെന്നും സ്വാമി ചോദിക്കുന്നു.
ഹിമവല്‍ഭദ്രാനന്ദ പറയുന്നു
കേരള സംസ്ഥാന ബി.ജെ.പിയുടെ അഴിമതി മറയ്ക്കാന്‍ ബി.ജെ.പിയിലെ നരഭോജികള്‍ തന്നെ സ്വന്തം സഹോദരനെ ഇത്തരത്തില്‍ ക്രൂരമായി കൊലപ്പെടുത്തുമെന്ന് സംസ്ഥാനം കരുതിയില്ല. മിസ്റ്റര്‍ കുമ്മനം നിങ്ങള്‍ ഈ പാപങ്ങള്‍ എവിടെ കൊണ്ടുപോയി മറയ്ക്കും ?
ശനിയാഴ്ച രാത്രിയിലാണ് ശ്രീകാര്യം കല്ലമ്പള്ളി കരുമ്പുക്കോണം കോളനിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനായക നഗറില്‍ കുന്നില്‍ വീട്ടില്‍ രാജേഷ് (34) ആണ് മരിച്ചത്. രാജേഷിനെ ബൈക്കുകളിലെത്തിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. പരുക്കേറ്റ രാജേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha