ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ആശങ്കയറിയിച്ച് കേന്ദ്രം
തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ആശങ്കയറിയിച്ച് കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്ാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് ആശങ്ക അറിയിച്ചത്. അക്രമങ്ങളെ ഏത് വിധേനേയും അടിച്ചമര്‍ത്തണമെന്ന് രാജ്‌നാഥ് മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചു.
ബി.ജെ.പി പ്രവര്‍ത്തര്‍കര്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ ഉണ്ടാവുന്നതിലുള്ള അമര്‍ഷവും രാജ്‌നാഥ് രേഖപ്പെടുത്തി. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നത് എന്തുവില കൊടുത്തും തടഞ്ഞേ മതിയാവൂ എന്നും രാജ്‌നാഥ് നിര്‍ദ്ദേശിച്ചു.
അതേസമയം, കേസിലെ മുഴുവന്‍ പ്രതികളേയും പിടികൂടിയതില്‍ രാജ്‌നാഥ് സിംഗ് മതിപ്പ് പ്രകടിപ്പിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്ത കാര്യം മുഖ്യമന്ത്രി രാജ്‌നാഥ് സിംഗിനെ ധരിപ്പിച്ചു. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് പിണറായി, രാജ്‌നാഥ് സിംഗിന് ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് ശ്രീകാര്യം സ്വദേശിയും ആര്‍.എസ്.എസ് കാര്യവാഹകുമായ രാജേഷിനെ പതിനഞ്ചോളം അക്രമികള്‍ ചേര്‍ന്ന് ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ശ്രീകാര്യം സ്വദേശികളായ പ്രമോദ്, ഗിരീഷ്, മഹേഷ്, മണികണ്ഠന്‍, ബിജിത്ത്, എബി എന്നിവരാണ് കാട്ടാക്കടയിലെ പുലിപ്പാറയില്‍ നിന്ന് അറസ്റ്റിലായത്. സംഭവത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ട ബൈക്കുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha