എല്ലാം പകല്‍ പോലെ വ്യക്തമെന്ന് സിനിമാക്കാര്‍: സത്യം അറിയാം പക്ഷേ പറയില്ല
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ നടന്‍ ദിലീപ് ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന കാര്യം സിനിമാലോകത്തെ കൂടുതല്‍ പ്രമുഖര്‍ക്ക് അറിയാമായിരുന്നെന്ന് പൊലീസ്. ഇക്കാര്യത്തെ കുറിച്ച് വ്യക്തമായി ധാരണയുണ്ടായിരുന്ന അഭിനേതാക്കളടക്കമുളളവരുടെ പട്ടിക അന്വേഷണ സംഘം തയാറാക്കി.
അമ്മയുടെ റിഹേഴ്‌സല്‍ ക്യാമ്പിലെ തര്‍ക്കമാണ് ദിലീപിന്റെ വൈര്യാഗ്യത്തിന്റെ തുടക്കമത്രെ. അന്ന് ഡാന്‍സിനിടെ ദിലീപ് നടിയെ സ്പര്‍ശിച്ചു. മോശമായി പെരുമാറി. നടി അത് ചോദ്യം ചെയ്തത് വലിയ തര്‍ക്കമായി. ക്യാമ്പിലെ പ്രമുഖര്‍ ഇടപെട്ടാണ് പരിഹരിച്ചത്. അന്ന് നിന്നെ ഞാന്‍ ശരിയാക്കും എന്ന് വെല്ലുവിളിച്ച് ദിലീപ് ക്യാമ്പില്‍ നിന്നും ഇറങ്ങിപ്പോയി. അവളെ ഞാനാണ് താരമാക്കിയത് അവളെ കാണിച്ചുകൊടുക്കാം എന്ന് നടന്‍ പലരോടും വിളിച്ച് സംസാരിച്ചിരുന്നു. ഇതെല്ലാം പോലീസ് ചോദ്യം ചെയ്യലുമായി കോര്‍ത്തിണക്കുന്നുണ്ട്.
ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുളള ശത്രുത സിനിമാ ലോകത്തെ പരസ്യമായ രഹസ്യമായിരുന്നു. ഇരുവരും തമ്മിലുളള വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കുറിച്ചുളള അറിവിനപ്പുറം, ദിലീപ് ഏതെങ്കിലും തരത്തില്‍ നടിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം സിനിമയിലെ പല പ്രമുഖര്‍ക്കും അറിയാമായിരുന്നെന്ന സൂചനയാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. മുതിര്‍ന്ന നടന്‍മാരടക്കം ഇതേപറ്റി കൃത്യമായി ധാരണയുണ്ടായിരുന്നവരുടെ പട്ടികയും അന്വേഷണ സംഘം തയാറാക്കി. മറ്റ് സമ്മര്‍ദ്ദങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ വലിപ്പച്ചെറുപ്പമില്ലാതെ ഈ പട്ടികയിലെ മുഴുവനാളുകളെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദിലീപിന് നടിയോടുളള പകയുടെ ആഴമറിയാമായിരുന്നിട്ടും ഇക്കാര്യം എന്തിന് മറച്ചുവെച്ചെന്നതിനെ പറ്റിയാവും ഇവരോട് മുഖ്യമായും ചോദിക്കുക. ദിലീപ് അറസ്റ്റിലാകുന്നതിനു മുമ്പ് നടന്ന അമ്മ യോഗത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചവര്‍ ആരൊക്കെയെന്ന കാര്യവും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇടവേള ബാബുവിനെ ചോദ്യം ചെയ്തതും പ്രധാനമായും അമ്മ യോഗത്തില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അറിയാനായിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യം തളളിയ പശ്ചാത്തലത്തില്‍ ദിലീപിന്റെ സഹായി അപ്പുണ്ണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കി. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha