സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തലസ്ഥാനത്ത് നിരോധനാജ്ഞ മൂന്നു ദിവസം കൂടി നീട്ടി
തലസ്ഥാനത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ മൂന്നു ദിവസം കൂടി നീട്ടി. പോലീസ് ആക്ട് പ്രകാരം പ്രകടനങ്ങളും, പൊതുയോഗവും നടത്താന്‍ പാടില്ല. അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ആഗസ്റ്റ് രണ്ടു വരെ നിരോധനാജ്ഞ നീട്ടിക്കൊണ്ട് തിരുവനന്തപുരം സിറ്റി പോലീസ് ഉത്തരവിറക്കിയത്.
പ്രകോപനം ഉണ്ടാകുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോകള്‍, വീഡിയോകള്‍, പ്രസ്താവനകള്‍ എന്നിവ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാട്ട്‌സ് അപ്പ് ഗ്രൂപ്പുകള്‍, ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ എന്നിവ പോലീസ് നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha