മൂന്നരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊര്‍ജ്ജിതമാക്കി
മൂന്നരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ച നിലയില്‍. ഇടുക്കിയിലെ കട്ടപ്പനയിലാണ് സംഭവം നടന്നത്. മൂന്നരമാസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. സംഭവം കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ചെവിയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നതായി കണ്ടതിനെത്തുടര്‍ന്ന് പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ചെറുതോണിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തൊട്ടിലില്‍ നിന്നും വീണ് പരുക്കേറ്റതെന്നായിരുന്നു മാതാപിതാക്കള്‍ ആശുപത്രി അധികൃതര്‍ പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ പൊലീസ് ഇക്കാര്യം പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല. കുട്ടിയുടെ പിതാവ് ചോദ്യം ചെയ്യലിനോട് പൂര്‍ണ്ണമായും സഹകരിച്ചിട്ടില്ല. അതേസമയം , കുട്ടിയുടെ അമ്മക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നുള്ള വിവരം പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അയല്‍വാസികളില്‍ നിന്നുമാണ് ഇക്കാര്യം പൊലീസിന് വ്യക്തമായത്.
അയല്‍വാസികളില്‍ നിന്നും മൊഴിയെടുക്കുന്നുണ്ട്. കൊലപാതകമെന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇടുക്കി സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha