നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം; നടി അഞ്ജു പരാതി നല്‍കി
തനിക്കെതിരെ നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നുവെന്ന് നടി അഞ്ജു പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. മീഡിയാവണ്‍ ചാനലിലെ എം80 മൂസ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ അഞ്ജുവിനെതിരെ ചാനലിന്റെ പേരും ലോഗോയും ഉപയോഗിച്ചാണ് പ്രചരണം നടക്കുന്നത്.
അഞ്ജു നല്‍കിയ പരാതി സൈബര്‍ സെല്ലിന് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്തരം പ്രചരണം നടത്തിയവരെയും ഷെയര്‍ ചെയ്തവരെയും ഉടന്‍ തന്നെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞതായി അഞ്ജു വ്യക്തമാക്കി.
ഫേസ്ബുക്കിലൂടെയാണ് അഞ്ജു ഇക്കാര്യം അറിയിച്ചത്.
കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ മീഡിയകളിലും ചില വീഡിയോകളും അത് പോലെ ഫോട്ടോയും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.
മീഡിയാവണ്ണില്‍ ഞാന്‍ അഭിനയിച്ച m 80 മൂസയിലെ നടി എന്ന് പറഞ്ഞ് കൊണ്ടാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇതിലെ വീഡിയോമായിട്ട് എനിക്ക്
യാതൊരു ബന്ധവുമില്ല.
ചാനലിന്റെ പേരും ലോഗോയും ദുരുപയോഗും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മീഡിയാവണ്ണിന്റെ ലീഗല്‍ മാനേജര്‍ കോഴിക്കോട് ഡിസ്ട്രിക് പോലീസ് ചീഫിനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും , ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്
അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെ (28 7 17) ന് ഞാന്‍ നേരിട്ട് ഡിസ്ട്രിക്ക് പോലീസ് ചീഫിന് പരാതി കൊടുത്തു. ഈ പരാതി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചവരെയും ഉടന്‍ തന്നെ കണ്ടെത്തി വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കി.
ഇത്തരം ഞരബ് രോഗികളായ സാമൂഹിക വിരുദ്ധരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/Malayalivartha