തലസ്ഥാനത്തെ രാഷ്ട്രീയ അക്രമം: മുഖ്യമന്ത്രിയേയും ഡിജിപിയെയും ഗവര്‍ണര്‍ വിളിച്ചു വരുത്തി
തലസ്ഥാനത്തെ രാഷ്ട്രീയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയേയും ഡിജിപിയെയും ഗവര്‍ണര്‍ വിളിച്ചു വരുത്തി. സമാധാനം പുലര്‍ത്താന്‍ കര്‍ശന ജാഗ്രത വേണമെന്ന് ഗവര്‍ണര്‍ അറിയിച്ചു.
ഇതിനിടെ ആര്‍.എസ്.എസ് ബസ്തി കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് മതിപ്പ് പ്രകടിപ്പിച്ചു എന്ന തരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നുണ പ്രചാരണം നടത്തുന്നതായി ബി.ജെ.പി. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് ബി.െജി.പി നേതൃത്വം ഇക്കാര്യം അറിയിച്ചത്.
രാജ്‌നാഥ് സിംഗ് കേരളത്തില്‍ നടക്കുന്ന അക്രമണ പരമ്പരകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി രാവിലെ തന്നെ സംസാരിച്ചു. കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയിലെന്നും അതിനു അറുതി വരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കുറ്റവാളികള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ കൈ കൊള്ളണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി.ജെ.പി വ്യക്തമാക്കി.
കേസില്‍ മുഴുവന്‍ പ്രതികളെയും പെട്ടെന്ന് അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് മതിപ്പ് പ്രകടിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആ നിലപാടിലും രാജ്‌നാഥ് സിങ്ങ് സംതൃപ്തി പ്രകടിപ്പിച്ചതായി പിണറായി ഫെയ്‌സിബുക്കിലൂടെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha