പിപ്പിരി ബൈജുവെന്ന കള്ളനെ ചതിച്ചത് ഒരു ജോഡി ചെരിപ്പ്
തൃശ്ശൂരില്‍ വയോധികയുടെ മാല പൊട്ടിച്ച കേസിലെ പ്രതി കുടുങ്ങിയത് ഇങ്ങനെ. ബൈക്കില്‍ പാഞ്ഞെത്തി വയോധികയെ അടിച്ചു വീഴ്ത്തി പിടിക്കപ്പെടിലെന്നു കരുതിയ പ്രതിയാണ് പിടിയിലായത്. മാല പൊട്ടിക്കുന്ന സമയത്ത് കള്ളന്റെ ചെരുപ്പ് വഴിയില്‍ വീണു. ഈ ചെരുപ്പിനെ ആധാരമാക്കി കേരള പോലീസ് നടത്തിയ അന്വേഷണം ഒടുവില്‍ ഫലം കണ്ടു.
പോലീസ് ആദ്യം പതിവായി മാല പൊട്ടിക്കുന്നവരുടെ ലിസ്റ്റ് എടുത്തു. എന്നിട്ട് ഇവര്‍ കടയില്‍ നിന്ന് ചെരുപ്പ് വാങ്ങിയിരുന്നോ എന്ന് ഒരന്വേഷണവും നടത്തി. തൃശ്ശൂര്‍ പാടൂക്കാട് അന്വേഷിച്ചപ്പോള്‍ 'പിപ്പിരി ബൈജു' ഒരു ജോഡി ചെരുപ്പ് വാങ്ങിയിരുന്നതായി പോലീസ് തിരിച്ചറിഞ്ഞു.വീട്ടില്‍ ചെന്നപ്പോള്‍ ദാണ്ടെ കിടക്കണു പുതിയ ചെരുപ്പ്.
നാല്‍ ദിവസം മുന്‍പ് വാങ്ങിയ ചെരുപ്പാണെന്നും പറഞ്ഞു രേക്ഷപ്പെടാന്‍ നോക്കിയാ കള്ളനെ ചെരുപ്പ് തന്നെ ചതിച്ചു. ചെരിപ്പില്‍ ഒരു തരി മണ്ണ് പോലും പറ്റിയിട്ടില്ല. ചെരുപ്പ് വാങ്ങാന്‍ സഹോദരന്‍ 500 രൂപയും നല്‍കിയെന്ന് സമ്മതിച്ചതോടെ ബിജു ലോക്കായി. ഒടുവില്‍ ബിജുവിന്റെ പോക്കറ്റില്‍ നിന്ന് തന്നെ മാല കണ്ടെടുക്കുകയും ചെയ്തു.
ഇയാള്‍ സ്ഥിരമായി മാലപൊട്ടിക്കുന്ന ആളാണ്. പ്രധാന മോഷണ തൊഴിലാളി എന്ന് വിശേഷിപ്പിക്കാം. മറ്റൊന്നും ആല്ല. 12 – മത് തവണ ആണ് പോലീസ് ഇയാളെ മാല മോഷണത്തിന് പിടിക്കുന്നത്. ആ അമ്മയുടെ കണ്ണുനീര്‍ കണ്ടാല്‍ ആരും സഹിക്കില്ല. ഇങ്ങനെയും ഉണ്ടോ കള്ളന്മാര്‍ .മാലപൊട്ടിച്ചു വിറ്റു ആ പണത്തിനു മദ്യപിക്കുക ആണ് കള്ളന്റെ പ്രധാന ഇടപാട്. പക്ഷെ ഇത്തവണ അതിനു മുന്‍പേ പോലീസ് പിടികൂടി.
https://www.facebook.com/Malayalivartha