താരാകല്ല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാം അന്തരിച്ചു
നടി താരാകല്ല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാം (രാജാ വെങ്കിടേഷ്) അന്തരിച്ചു. ഡെങ്കി പനി ബാധിച്ചതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. നര്‍ത്തകന്‍, കൊറിയോഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് രാജാറാം. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ഡെങ്കി പനി ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജാറാമിനെ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഈ മാസം 22 നാണ് കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റുന്നത്. ശ്വാസകോശത്തിന്റെ നില വഷളായതിനെ തുടര്‍ന്ന് ഇക്‌മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്.
https://www.facebook.com/Malayalivartha