ആര്‍എസ്എസ് കാര്യവാഹകിന്റെ കൊലപാതകം പ്രതികളെ പിടിച്ചത് സാഹസികമായി: ഒപ്പം നാട്ടുകാരുടെ ഇടപെടലും തുണച്ചു
ആര്‍!എസ്എസ് കാര്യവാഹകിന്റെ കൊലപാതകത്തിലെ പ്രതികളെ പുലര്‍ച്ച സാഹസികമായാണ് പൊലീസ് പിടികൂടിയത്. കള്ളിക്കാട് പുലിപ്പാറയില്‍ ഒളിച്ചിരുന്ന പ്രതികളെ പിടിക്കാന്‍ നാട്ടുകാരും പൊലീസിനെ സഹായിച്ചു. പ്രതികളെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തായി.
കൊലപാതകത്തിന് ശേഷം പുലിപ്പാറയിലേക്ക് മുങ്ങിയ പ്രതികളെ ഷാഡോ പൊലീസ് ഓടിച്ച് പിടികൂടുകയായിരുന്നു. പ്രതികള്‍ ഒളിച്ചിരുന്ന വീട് പൊലീസുകാരും നാട്ടുകാരും വളഞ്ഞപ്പോഴാണ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്. നാലു പ്രതികള്‍ അടുത്തുള്ള പള്ളിയിലേക്ക് ഓടി കയറി. ആറാധനക്കെത്തിവരുടെ സഹോയത്തെടെയാണ് മണികുട്ടനടക്കമുള്ള പ്രതികളെ പൊലീസ് കീഴ്‌പ്പെടുത്തിയത്.
ഇന്നലെ രാത്രിയില്‍ പൊലീസിന്റെ കസ്റ്റഡിലായ ഗിരീഷില്‍ നിന്നാണ് ഒളിയിടത്തെ കുറിച്ചുള്ള സൂനകള്‍ ലഭിക്കുന്നത്. പുലിപ്പാറയില്‍ സാജുയെന്നയാളിന്റെ വീട്ടിനു സമീപം പലര്‍ച്ചെ പ്രതികളുടെ ബൈക്കുകള്‍ കണ്ടെത്തി. സാജുവിനെ ചോദ്യം ചെയ്തപ്പോഴാണ് ആളൊഴി!ഞ്ഞ സ്ഥലത്തുള്ള കുടുബംവീട്ടില്‍ പ്രതികളിള്ള വിവരം ലഭിക്കുന്നത്.
പ്രതികളെ എ.ആ!ര്‍. ക്യാമ്പിലെത്തിച്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. മണികുട്ടന്‍ വിജിത്,പ്രമോദ്,എബി, സിബി,വിപിന്‍എന്നിവരാണ് കൊലപാകത്തില്‍ നേരിട്ട് പങ്കെടുത്തത്.
https://www.facebook.com/Malayalivartha