ഈ കപട മുഖം തിരിച്ചറിയാതെ പോവരുത്
ഒരിയ്ക്കല്‍ ഗായികയായ റിമി ടോമിയുടെ സ്‌റ്റേജ് ഷോ സംഘടിപ്പിച്ച ഒരു യുവാവിന്റെ കുറുപ്പ് സോഷ്യല്‍ മീഡിയായില്‍. റിമി ടോമിയുടെ സ്‌റ്റേജ് ഷോ ഞങ്ങളുടെ ചാനല്‍ സംഘടിപ്പിക്കുകയുണ്ടായി. ദുരനുഭവങ്ങളുടെ കയ്പുകളൊക്കെ ഉണ്ടായതു കൊണ്ടാവാം മുഴുവന്‍ പണവും കൈപ്പറ്റിയ ശേഷമാണ് അവര്‍ സ്‌റ്റേജില്‍ കയറാന്‍ തയ്യാറായത്. അവരുടെ സഹജമായ നിഷ്‌ക്കളങ്കനാട്യങ്ങളും ചലനങ്ങളും ഒരു സ്‌റ്റേജ് ഷോ വിജയത്തിന് അനിവാര്യവുമാണ്. അവരതില്‍ വളരെ വിജയിച്ചു മുന്നേറുമ്പോഴാണ് വൈക്കം വിജയലക്ഷ്മിയെന്ന ഗായിക അവിടേക്ക് ചില ബന്ധുക്കള്‍ക്കൊപ്പം ആകസ്മികമായി കയറി വന്നത്.
കമലിന്റെ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഹിറ്റു ഗാനമായ കാറ്റേ കാറ്റേ നീ പൂങ്കാവനത്തിലെ പാട്ടു മാത്രം പാടി മലയാളക്കരയെ കയ്യിലെടുത്ത സമയം .അന്ധയായ അവരെ ക്ഷണിച്ച് മുന്നിലിരുത്തിയത് റിമി ടോമിക്ക് പക്ഷേ തീരെ ഇഷ്ടമായില്ലെന്ന് അവരുടെ ചില അഭിപ്രായപ്രകടനങ്ങളിലൂടെ അണിയറക്കാര്‍ക്കു മാത്രം മനസ്സിലായി. ഒരു ഗായികയുടെ ഒരു ജാഡയുമില്ലാതെ ഞാനും ഒരു പാട്ടു പാടട്ടെയോ എന്ന വിജയലക്ഷ്മി ചോദിച്ചപ്പോള്‍ സംഘാടകര്‍ക്ക് നൂറു സമ്മതമായി.കാര്യമറിഞ്ഞപ്പോള്‍ പറ്റില്ലെന്ന് അറത്തു മുറിച്ചു പറയുക മാത്രമല്ല തന്റെ സ്‌റ്റേജിലെത്തി പാടാനുള്ള എന്തു യോഗ്യതയാണവര്‍ക്കെന്ന് നേരില്‍ ചോദിക്കാനുള്ള ധാര്‍ഷ്ട്യത്തിനു പുറമേ അവരെ വ്യക്തിപരമായി അപമാനിക്കാനും റിമി തയ്യാറായി.
റിമിയുടെ മനുഷ്യത്വരഹിതമായ നടപടി ഇഷ്ടപ്പെടാത്ത സംഘാടകര്‍ എന്നാലിനി വിജയലക്ഷ്മി പാടട്ടെ എന്നു തീരുമാനിക്കുകയും ഇക്കാര്യം കൊണ്ടാണ് റിമി ടോമി സ്‌റ്റേജ് വിടുന്നതെങ്കില്‍ അത് മൈക്കിലൂടെ അറിയിക്കുമെന്ന് താക്കീതു നടത്തുകയും ചെയ്തു. കാര്യങ്ങള്‍ വരുതിയിലല്ലെന്ന് മനസ്സിലായ റിമിടോമി നിമിഷ നേരം കൊണ്ട് ഭാവപ്പകര്‍ച്ച നടത്തിയത് വിജയലക്ഷ്മിയെ മാത്രമല്ല സംഘാടകരേയും അതിശയിപ്പിച്ചു. സ്‌റ്റേജിലേക്ക് ആലിംഗനബദ്ധയായി വിജയലക്ഷ്മിയെ അനുയാത്ര ചെയ്ത അവര്‍ പിന്നീട് വിളിച്ചുണര്‍ത്തിച്ച വാക്കുകള്‍ ഏറെക്കുറെ ഇങ്ങനെ ആയിരുന്നു.
നമ്മേപ്പോലെ പുറമേ കണ്ണില്ലെങ്കിലും സംഗീതത്തിന്റെ ആയിരം കണ്ണുകളുള്ള ഒരു മഹാഗായിക നമുക്ക് വിരുന്നേകാന്‍ ഇതാ കടന്നു വന്നിരിക്കുന്നു. കേവലം ഒരേ ഒരു പാട്ടിലൂടെ സംഗീതത്തിന്റെ സപ്ത മഹാസമുദ്രം നീന്തിക്കയറിയ മാന്ത്രിക ശബ്ദം നമ്മുടെ പ്രിയപ്പെട്ട അനുജത്തി എന്റെ സ്വന്തം രക്തം വൈക്കം വിജയലക്ഷ്മി നമുക്കായി പാടുന്നു.
https://www.facebook.com/Malayalivartha