ഭര്‍ത്താവിന് രാത്രിയില്‍ ഉറക്ക ഗുളിക നല്‍കി കാമുകനുമായി ചാറ്റിങ്...പിന്നെ സംഭിച്ചത്
പഴയ കാമുകനും കാമുകിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വിവാഹ ചടങ്ങില്‍ വച്ച് വീണ്ടും കണ്ടുമുട്ടി. കഴിഞ്ഞ ദിവസം രണ്ടു കുട്ടികളുടെ അമ്മയായ യുവതി പഴയ കാമുകന്റെ കൂടി ഒളിച്ചോടി. കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്. കരുനാഗപ്പള്ളി കമ്പാട്ട് മുക്ക് സ്വദേശി വിവാഹിതനായ കിരണ്‍ സേതു (29) ആണ് യുവതിയുമായി ഒളിച്ചോടിയത്. ഇത് സംബന്ധിച്ച് യുവതിയുടെ ഭര്‍ത്താവ് പോലീസിന് പരാതി നല്‍കി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ഒളിച്ചോടിയ യുവാവും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ വ്യത്യസ്ത സമുദായക്കാരായതിനാല്‍ വിവാഹം കഴിക്കാന്‍ സാധിച്ചില്ല. പിന്നീട് ഇരുവരും വേറെ വിവാഹം കഴിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് യുവതിയുടെ നാട്ടില്‍ ഒരു വിവാഹ ചടങ്ങില്‍ വച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടി. തുടര്‍ന്ന് ഫോണിലൂടെയും സോഷ്യല്‍ മീഡിയ വഴിയും വീണ്ടും ബന്ധം സ്ഥാപിച്ചു.
യുവതിയുടെ പരിധിവിട്ടുള്ള ഫോണ്‍ ഉപയോഗത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ കൂട്ടുകാരിയുമായി ചാറ്റ് ചെയ്യുകയാണെന്നാണ് യുവതി പറഞ്ഞിരുന്നത്. ഭര്‍ത്താവിന് രാത്രിയില്‍ ഉറക്ക ഗുളിക നല്‍കിയും യുവതി ഇയാളുമായി ചാറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പഴയ കാമുകനായ മനുവിനൊപ്പം യുവതി മുങ്ങുകയായിരുന്നു. മരുന്ന് മൊത്ത വില്‍പ്പന ശാലയിലെ അക്കൗണ്ടന്റാണ് യുവതി. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
ഇരുവരും ഒളിച്ചോടാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായാണ് സൂചന. ഇതിന്റെ ഭാഗമായി വസ്ത്രങ്ങളും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും യുവതി നേരത്തെ വീട്ടില്‍ നിന്നും മാറ്റിയിരുന്നു. വേറെ വിവാഹിതനായ മനു ഒരു കുട്ടിയുടെ പിതാവാണ്.
https://www.facebook.com/Malayalivartha