കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകൻ രാജേഷിന്റെ വിലാപയാത്രക്കിടയിലും വ്യാപക അക്രമം
കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ വ്യാപക അക്രമം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്തും ഫൈന്‍ ആര്‍ട്‌സ് കോളേജ് പരിസരത്തും കല്ലേറുണ്ടായി. യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു.
തിരുവനന്തപുരത്തെ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും സ്റ്റുഡന്റ്‌സ് സെന്ററിനു നേരെയും കല്ലേറുണ്ടായി. പിഎംജി ജംഗ്ഷനിലും കല്ലേറ് നടന്നു. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. കണ്ണൂര്‍ തളിപ്പറമ്പില്‍ രണ്ട് കാറുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. വടകരയില്‍ എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
https://www.facebook.com/Malayalivartha