ഗവര്‍ണര്‍ കാണിച്ചത് കേന്ദ്രത്തിന്റെ അതൃപ്തി: ഗവര്‍ണര്‍ വിളിച്ചതോടെ മുഖ്യന്‍ നല്ല കുട്ടി: ചര്‍ച്ചക്ക് മുന്‍കൈ എടുക്കാമെന്ന ഉറപ്പും: സര്‍ക്കാരിനെതിരെ കേന്ദ്രം നീങ്ങണമെന്ന് ആര്‍.എസ്.എസ
തലസ്ഥാനത്തെ രാഷ്ട്രീയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയേയും ഡിജിപിയെയും ഗവര്‍ണര്‍ വിളിച്ചു വരുത്തി. സമാധാനം പുലര്‍ത്താന്‍ കര്‍ശന ജാഗ്രത വേണമെന്ന് ഗവര്‍ണര്‍ അറിയിച്ചു.
ഇതിനിടെ ആര്‍.എസ്.എസ് ബസ്തി കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് മതിപ്പ് പ്രകടിപ്പിച്ചു എന്ന തരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നുണ പ്രചാരണം നടത്തുന്നതായി ബി.ജെ.പി. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് ബി.െജി.പി നേതൃത്വം ഇക്കാര്യം അറിയിച്ചത്.
രാജ്‌നാഥ് സിംഗ് കേരളത്തില്‍ നടക്കുന്ന അക്രമണ പരമ്പരകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി രാവിലെ തന്നെ സംസാരിച്ചു. കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയിലെന്നും അതിനു അറുതി വരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കുറ്റവാളികള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ കൈ കൊള്ളണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി.ജെ.പി വ്യക്തമാക്കി.
അതേ സമയം കേരളത്തിലെ പിണറായി സര്‍ക്കാറിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന നിലപാടില്‍ ആര്‍.എസ്.എസ്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ യോടും ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നും ആവശ്യപ്പെടുമെന്നാണ് സംഘത്തിന്റെ നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന വിവരം.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 19 സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് ആര്‍.എസ്.എസ് ആരോപിക്കുന്നത്. ഭരണത്തിന്റെ തണലില്‍ സി.പി.എം പ്രവര്‍ത്തകര്‍ അഴിഞ്ഞാടുന്ന അവസ്ഥക്ക് സര്‍ക്കാറിനെ പിരിച്ചുവിടുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലന്നാണ് കേരളത്തിലെ ബിജെപി – ആര്‍.എസ്.എസ് നേതൃത്വങ്ങളും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
കേരളത്തിലെ ആക്രമണത്തിനെതിരെ സംസ്ഥാനത്തിനു പുറത്ത് വലിയ തോതില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടും സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം തുടരുന്നത് വകവെച്ച് കൊടുക്കാന്‍ പറ്റില്ലന്നതാണ് സംഘ പരിവാര്‍ നേതൃത്വത്തിലെ വികാരം.തലസ്ഥാനത്ത് ആര്‍ എസ് എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ടത് വ്യക്തി വൈരാഗ്യം മൂലമാണെന്നും സി.പി.എമ്മിന് പങ്കില്ലന്നുമുള്ള വാദവും ആര്‍ എസ് എസ് നേതൃത്വം തള്ളിക്കളയുകയാണ്.
ഇതു സംബന്ധമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതികള്‍ സി.പി.എം പ്രവര്‍ത്തകര്‍ ആണെന്നും രാഷ്ട്രീയ പകയാണ് ആക്രമണത്തിന് കാരണമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം ഇടപെട്ടതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചു വരുത്തി വിശദാംശം തേടിയിരുന്നത്. കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനാവശ്യമായ നടപടി ഗൗരവമായി പരിശോധിക്കണമെന്ന് തന്നെയാണ് ആര്‍ എസ് എസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
https://www.facebook.com/Malayalivartha