വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ വാഹനം അപകടത്തില്‍പ്പെട്ടു
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെ ദേശീയ പാതയില്‍ കൊരട്ടി പൊലീസ് സ്‌റ്റേഷന് മുമ്പില്‍ വെച്ചായിരുന്നു അപകടം. മന്ത്രിയുടെ വാഹനം തൊട്ടു മുമ്പിലുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു
തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു മന്ത്രി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മന്ത്രിയുടെ വാഹനത്തിന് തൊട്ടു മുമ്പില്‍ പോയിരുന്ന പിക്കപ് വാന്‍ പെട്ടന്ന് നിര്‍ത്തിയതാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha