പിയു ചിത്രയ്ക്ക് ലണ്ടനിലേക്ക് പോകാനാവില്ല: ആവശ്യം അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളി
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പിയു ചിത്രയ്ക്ക് ലണ്ടനിലേക്ക് പോകാനാവില്ല. ലോക അത്‌ലറ്റിക് ചാന്വ്യന്‍ഷിപ്പിനുള്ള ടീമില്‍ പിയു ചിത്രയെ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ ആവശ്യം അന്താരാഷ്ട്ര ഫെഡറേഷന്‍ തള്ളുകയായിരുന്നു. സമയ പരിധി എന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ അയച്ച കത്ത് തള്ളിയത്. വെള്ളിയാഴ്ചയാണ് ലണ്ടനില്‍ ലോക ചാമ്പ്യന്‍ഷിപ്പിന് തുടക്കമാവുക. അത്റ്റിക് ചാമ്പ്യന്‍ഷിപ്പിനായുള്ള ഇന്ത്യന്‍ ടീം ലണ്ടനിലേക്ക് പുറപ്പെട്ട സാഹചര്യത്തില്‍ പിയു ചിത്ര പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അത്‌ലറ്റിക് ഫെഡറേഷനോട് യോഗ്യത സംബംന്ധിച്ച മാനദണ്ഡങ്ങള്‍ അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഭാവിയിലും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കാര്യക്ഷമമായി ഇടപെടുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചിത്രയുടെ കോച്ച് എന്‍ എസ് സിജിന്റെ ഹര്‍ജിയിന്മേലായിരുന്നു കോടതിയുടെ വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ ചിത്രയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു.
ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററിലാണ് പി യു ചിത്ര സ്വര്‍ണ്ണം നേടിയത്. ചിത്രയെ ഉള്‍പ്പെടുത്താതെയാണ് ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. പതിനാല് ഇനങ്ങളിലായി ഇരുപത്തിനാലംഗ ടീമാണ് ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇതില്‍ പതിനാണ് പുരുഷന്മാരും പത്ത് വനിതകളും ഉള്‍പ്പെടുന്നു. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന 10000 മീറ്ററില്‍ ജി ലക്ഷ്മണിന്റെ പോരാട്ടത്തോടെയാണ് ഇന്ത്യ തുടങ്ങുന്നത്.
https://www.facebook.com/Malayalivartha