കോട്ടയത്ത് സംഘര്‍ഷം തുടരുന്നു: ഡിവൈഎഫ്‌ഐ, സിഐടിയു, ആര്‍എസ്എസ് ഓഫിസുകള്‍ക്കു നേരെ ആക്രമണം
തലസ്ഥാനത്തെ ബിജെപിസിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോട്ടയത്തും സംഘര്‍ഷം തുടരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ബിജെപിസിപിഎം ഓഫിസുകള്‍ക്കു നേരെ ആക്രമണം ഉണ്ടായത്.
ബിജെപി ഹര്‍ത്താലിനിടെ ഇന്നലെ ഉണ്ടായ ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് ഇന്നും ആക്രമണം ഉണ്ടായതെന്നാണ് സൂചന. കോട്ടയം നഗരമധ്യത്തില്‍ തിരുനക്കരയിലുള്ള സിഐടിയു, ഡിവൈഎഫ്‌ഐ ഓഫിസുകള്‍ക്കു നേരെ പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് ആക്രമണം ഉണ്ടാകുന്നത്. എന്നാല്‍ അതേ സമയം തന്നെ ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിനു നേരെയും ആക്രമണം ഉണ്ടായി. ആക്രമികള്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
തിരുവനന്തപുരത്ത് ആര്‍എസ്എസ് കസാര്യവാഹക് രാജേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ആയിരുന്നു കോട്ടയത്ത് സംഘര്‍ഷം.
https://www.facebook.com/Malayalivartha