അപ്പുണ്ണിയെ കാണാതെ ദിലീപിന് നെഞ്ചിടിപ്പ്; ഇന്ന് ഹാജരായില്ലെങ്കില്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാനൊരുങ്ങി അന്വേഷണസംഘം
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്നു ഹാജരായില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു നീങ്ങാന്‍ അന്വേഷണ സംഘം. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എത്രയും വേഗം പോലീസില്‍ ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചെങ്കിലും പോലീസില്‍നിന്നു ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു അപ്പുണ്ണിയുടെ അഭിഭാഷകന്റെ പ്രതികരണം. ഇതോടെ ശനിയാഴ്ച പോലീസ് നോട്ടീസ് നല്‍കിയിരുന്നു.
തുടരന്വേഷണത്തിന് അപ്പുണ്ണിയുടെ സാന്നിധ്യം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതേസമയം ഏലൂരിലെ വീട്ടില്‍ അപ്പുണ്ണി കുറച്ചു ദിവസമായി എത്തിയിട്ടില്ലെന്നാണു സൂചന. ആദ്യഘട്ട ചോദ്യം ചെയ്യലിനുശേഷം ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഇയാള്‍ വീട്ടില്‍നിന്ന് അപ്രത്യക്ഷനായത്. പിന്നീട് ചോദ്യം ചെയ്യലിനായി ഇയാളെ നേരിട്ട് ബന്ധപ്പെടാന്‍ പോലീസിനു സാധിച്ചില്ല.
അന്വേഷണ സംഘത്തിനു മുന്നില്‍ നിന്ന് ഇയാള്‍ മാറിനില്‍ക്കുന്നത് ദിലീപിനു ദോഷമായി ബാധിക്കും. ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ സഹോദരനോടും മറ്റ് അഭിഭാഷകരോടും ഇക്കാര്യം ദിലീപ് സൂചിപ്പിച്ചിരുന്നു. കാക്കനാട് ജില്ലാ ജയിലില്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവും അപ്പുണ്ണിയും ഏലൂരിലെ ടാക്‌സി സ്റ്റാന്റിനു സമീപം കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവ് പോലീസിനു ലഭിച്ചിരുന്നു. സുനി ദിലീപിനയച്ച കത്ത് െകെമാറിയതും ഈ അവസരത്തിലാണെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാരംഗത്തുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യും.
നടിയെ ദിലീപ് ആക്രമിക്കുമെന്നു സിനിമയിലെ പ്രമുഖര്‍ക്ക് അടക്കം അറിയാമായിരുന്നുവെന്നാണു പോലീസ് നല്‍കുന്ന സൂചന. ഇരുവരും തമ്മിലുള്ള ശത്രുത സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നവരുടെ പട്ടിക അന്വേഷണസംഘം വിശദമായി തയാറാക്കിയിട്ടുണ്ട്. നോട്ടീസ് അയച്ച് ഇവരില്‍ പലരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണു പോലീസ്.
ദിലീപിന് നടിയോടുണ്ടായിരുന്ന ശത്രുത അറിയാമായിരുന്നിട്ടും അത് എന്തിനു മറച്ചുവച്ചു എന്നാവും ഇവരോടു പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിക്കുക. കഴിഞ്ഞ ദിവസം അമ്മ ഭാരവാഹിയായ ഇടവേള ബാബുവിനെ ആലുവ പോലീസ്ബില്‍ വച്ച് ചോദ്യം ചെയ്തതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചവരെ സംബന്ധിച്ച വിവരങ്ങളും ഇടവേള ബാബുവില്‍നിന്നു ശേഖരിച്ചിരുന്നു. അമ്മയുടെ താരഷോയുടെ റിഹേഴ്‌സല്‍ സമയത്തെ വിവരങ്ങളും ചില രേഖകളും അന്വേഷണ സംഘത്തിനു െകെമാറിയിരുന്നു.
https://www.facebook.com/Malayalivartha