ദിലീപ് പള്‍സര്‍ സുനി ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്; കാവ്യയുടെ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ ഉടന്‍
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപും മുഖ്യപ്രതി പള്‍സര്‍ സുനിയും തമ്മില്‍ പരിചയമുണ്ടായിരുന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. 2013 മാര്‍ച്ച് മുതല്‍ 2014 നവംബര്‍ വരെ പത്തോളം സിനിമകളുടെ സെറ്റിലാണ് ഇരുവരും ഒന്നിച്ചുണ്ടായിരുന്നത്.
ഇക്കാലയളവില്‍ ദിലീപ് അഭിനയിച്ച ചില സിനിമകളില്‍ കാവ്യയും ഉണ്ടായിരുന്നു. പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു ദിലീപും കാവ്യയും നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. ഇതോടെ കാവ്യയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കാവ്യയ്ക്ക് ഇന്നോ നാളെയോ പൊലീസ് നോട്ടീസ് നല്‍കും.
ഈ മാസം 25നാണ് കാവ്യയെ, ദിലീപിന്റെ ആലുവയിലെ വസതിയിലെത്തി എ.ഡി.ജി.പി: ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തത്. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് അഞ്ച് മണിവരെ നീണ്ടു. കാവ്യയുടെ അമ്മ ശ്യാമളയേയും നേരത്തെ ചോദ്യം ചെയ്തിരുന്നു. സുനിലിനെ അറിയില്ലെന്ന കാവ്യയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha