കടക്ക് പുറത്ത്...നിങ്ങളെയൊക്കെ ആരാ ഇവിടേക്ക് വിളിച്ചത്; മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി
തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് അറുതി വരുത്തുന്നതിനായി ബി.ജെ.പി - ആർ.എസ്. എസ് നേതാക്കളുമായി മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചർച്ചയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി. കടക്ക് പുറത്ത് എന്നുപറഞ്ഞ് മുഖ്യമന്ത്രി മാദ്ധ്യമ പ്രവർത്തകരോട് ദേഷ്യത്തിൽ സംസാരിച്ച മുഖ്യമന്ത്രി നിങ്ങളെയൊക്കെ (മാധ്യമ പ്രവർത്തകരെ ) ആരാ ഇവിടേക്ക് വിളിച്ചത് എന്നും ചോദിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇത് കേട്ട് ചിരിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ സമീപത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. അതേസമയം, ചർച്ചയുടെ ദൃശ്യങ്ങൾ പകർത്തുന്നതിന് മാധ്യമ പ്രവർത്തകർക്ക് വിലക്കൊന്നും ഏർപ്പെടുത്തിയിരുന്നില്ല.
സി.പി.എമ്മിനെ പ്രതിനിധികീരിച്ച മുഖ്യമന്ത്രിയും കോടിയേരിയും മുൻ എം.എൽ.എ വി.ശിവൻകുട്ടിയുമാണ് ചർച്ചയ്ക്കെത്തിയത്. ബി.ജെ.പിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ എം.എൽ.എ, ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് സുരേഷ്, ആർ.എസ്.എസിനെ പ്രതിനിധികീരിച്ച് പ്രാന്ത കാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ, ദക്ഷിണ മേഖല പ്രാന്തകാര്യവാഹക് പ്രസാദ് ബാബു എന്നിവരാണ് പങ്കെടുത്തത്.
https://www.facebook.com/Malayalivartha