'ആദ്യം കാണുന്ന ആളെ പോലും പരിചയമുള്ളത് പോലെ...; ജയില്‍ വാര്‍ഡന്‍മാരെ മണിയടിച്ച് ദിലീപ്
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സസ്‌പെന്‍ഷന്‍ വാങ്ങി തരുമോ എന്നാണു പേടിയെന്നു ഒരു ഉദ്യോഗസ്ഥന്‍ സ്വന്തം അനുഭവത്തില്‍ നിന്ന് പങ്കുവെക്കുന്നു.
'ആദ്യം കാണുന്ന ആളെ പോലും പരിചയമുള്ളത് പോലെ ആണ് ദിലീപ് പെരുമാറുന്നത്. സാറേ സുഖമല്ലേ എന്നൊക്കെ കാണുമ്പോ സ്ഥിരമായി ചോദിക്കും. എനിക്ക് യാതൊരു മുന്‍ പരിചയവും ദിലീപുമായി ഇല്ല. ആദ്യമൊന്നും എനിക്കതില്‍ പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല.
എന്നാല്‍ ഒരിക്കല്‍ എഡിജിപിയുടെ മുന്നില്‍ വെച്ചും' സാറേ എന്നൊക്കെ വിളിച്ചു ഭയങ്കര അടുപ്പമുള്ളതു പോലെ വിശേഷം ചോദിച്ചു. ഇത് കണ്ട് എഡിജിപി എന്നോട് ദിലീപിനെ നേരത്തെ പരിചയമുണ്ടായിരുന്നോ എന്നും ചോദിച്ചു. ഇല്ലാ എന്ന് പറഞ്ഞെങ്കിലും ചങ്കിടിച്ചു പോയി.
സസ്‌പെന്‍ഷന്‍ കിട്ടാന്‍ ഇതൊക്കെ ധാരാളമാണ്. പരിഹാസമാണോ ശെരിക്കുമാണോ എന്നൊന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല.
https://www.facebook.com/Malayalivartha