ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മരണം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആര്‍
ആര്‍.എസ്.എസ് കാര്യവാഹക് ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷിന്റെ (34) മരണം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആര്‍. ശനിയാഴ്ച രാത്രി മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ ഏഴു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
രാഷ്ട്രീയ കൊലപാതകമല്ല വ്യക്തി വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് നേതാക്കള്‍ പറയുന്ന സമയത്താണ് ഈ എഫ്‌ഐആര്‍ വന്നത്. ഇതോടെ നേതാക്കളുടെ പൊള്ളത്തരം പൊളിയുകയാണ്. ജനങ്ങള്‍ക്കാവശ്യം സമാധാനപരമായ ജീവിതമാണ്. അണികളെ അക്രമത്തിലേക്ക് തള്ളിവിടുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതില്‍ നിന്നും പിന്മാറണം.
പ്രാദേശികമായ രാഷ്ട്രീയ വിദ്വേഷം മൂലം കൊല നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നു. കൊലയ്ക്ക് ശേഷം കാട്ടാക്കടയിലേയ്ക്ക് മുങ്ങിയ പ്രതികളെ പുലിപ്പാറയിലെ റബ്ബര്‍ തോട്ടത്തില്‍ വച്ചാണ് പൊലീസ് കീഴടക്കിയത്.
മുഖ്യപ്രതിയും ആസൂത്രകനുമായ കരുമ്പുക്കോണം കോളനിയിലെ മണിക്കുട്ടന്‍, വിജിത്ത്, എബി, വിപിന്‍, ഷൈജു, മോനി, സാജു, അരുണ്‍, ഗിരീഷ്, മനോജ്, രാജേഷ്, മഹേഷ് , പ്രമോദ് എന്നിവരാണ് പിടിയിലായത്. എല്ലാവരും സി.പി.എം പ്രവര്‍ത്തകരാണ്. ഡി.വൈ.എഫ്.ഐയുടെ യൂണിറ്റ് വൈസ് പ്രസിഡന്റാണെന്ന് മണിക്കുട്ടന്‍ പൊലീസിന് മൊഴിനല്‍കി.
https://www.facebook.com/Malayalivartha