മാധ്യമങ്ങളെ പറ്റിച്ച് ആദ്യമെത്തിയത് അപരൻ അപ്പുണ്ണി; പിന്നെ സംഭവിച്ചത്...
നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിന്റെ മാനേജർ അപ്പുണ്ണി ആലുവ പൊലീസ് ക്ലബ്ബിൽ എത്തിയത് തികച്ചും നാടകീയമായി. 11 മണിയോടെ ചോദ്യം ചെയ്യലിന് അപ്പുണ്ണി പൊലീസ് ക്ലബ്ബിൽ ഹാജരാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്.
കാത്തു നിൽക്കുന്ന മാധ്യമ പ്രവർത്തകരുടെ ശ്രദ്ധ തിരിക്കാനെന്നവണ്ണം ആലുവ പൊലീസ് ക്ലബ്ബിന്റെ പിന്നിലെ വാതിലിലൂടെ അപ്പുണ്ണിയെപ്പോലെ സാമ്യമുള്ള ഒരാൾ സാധാരണ നിലയിൽ നടന്നു വന്നു. മാധ്യമ പ്രവർത്തകർ ക്യാമറയുമായി എത്തി അപ്പുണ്ണി ആണോ എന്നു ചോദിച്ചപ്പോൾ അതേ എന്നു പറഞ്ഞു.
പ്രതികരണം ചോദിച്ചപ്പോൾ കാര്യമായി പ്രതികരിക്കാതെ പൊലീസ് ക്ലബ്ബിലേയ്ക്ക് അദ്ദേഹം കയറിപ്പോയി. തൊട്ടു പിന്നാലെ ഒരു വാഹനത്തിൽ ശരിക്കും അപ്പുണ്ണി എത്തുകയും മാധ്യമങ്ങൾക്കു മുഖം നൽകാതെ പൊലീസ് ക്ലബ്ബിലേയ്ക്ക് ഓടിക്കയറുകയും ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha