മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് ജാമ്യം അനുവദിച്ചു
മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് സുപ്രീംകോടതിയുടെ അനുമതി. മൂത്തമകന് ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാമ്യം. പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് തീരുമാനം. വിവാഹവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 14 വരെ കേരളത്തില്‍ തങ്ങാനാണ് അനുമതി. സുരക്ഷയുടെ ചെലവ് മഅ്ദനി വഹിക്കണം.
ആഗസ്ത് 8-നും 20-നുമിടയില്‍ കൊല്ലം, തലശ്ശേരി, എറണാകുളം എന്നിവിടങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇടക്കാല ഇളവനുവദിക്കണമെന്നായിരുന്നു മഅ്ദനിയുടെ ഹര്‍ജിയിലെ ആവശ്യം.
ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് അകമ്പടിവരുന്ന പൊലീസിന്റെ 20 ലക്ഷം രൂപയോളം വരുന്ന ചെലവ് മഅ്ദനി വഹിക്കണമെന്ന വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
നേരത്തെ, ആഗസ്റ്റ് ഒന്നുമുതല്‍ ഏഴുവരെ മാതാവിനെ കാണാന്‍ ജാമ്യമനുവദിച്ച് ഉത്തരവിട്ട ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി, ഒമ്പതിന് നടക്കുന്ന മൂത്ത മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനും രോഗിയായ പിതാവിനെ കാണാനും അനുമതി നിഷേധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha