കേന്ദ്രസര്‍ക്കാര്‍ വെറും നോക്കുകുത്തിയാണെന്ന് ആരും കരുതേണ്ടെന്ന് കെ.സുരേന്ദ്രന്‍
കേന്ദ്രസര്‍ക്കാര്‍ വെറും നോക്കുകുത്തിയാണെന്ന് ആരും കരുതേണ്ടെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഭരണഘടന സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന ഗവര്‍ണര്‍ക്കുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ടുപോയാല്‍ മുഖ്യമന്ത്രിയേയും ഡി.ജി.പി യേയും വിളിച്ചുവരുത്താനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്.
ഈ നിലയിലാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ ഇതിലും കടുത്ത നടപടികളാണ് സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ഒരു നോക്കുകുത്തിയാണ് എന്ന് ആരും കരുതേണ്ടതില്ലെന്നും അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാവുന്നതുകൊണ്ടാണ് അസാധാരണ നടപടികളും വേണ്ടിവരുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha