ആട്ടിപ്പുറത്താക്കിയതിന് ന്യായീകരണവുമായി മുഖ്യന്‍
സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ചയിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങള്‍ എടുക്കാന്‍പോലും ആര്‍ക്കും അനുമതി നല്‍കിയിരുന്നില്ല. അതിനാലാണ് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലാണ് അദ്ദേഹം വിശദീകരണം നല്‍കിയത്.
ചര്‍ച്ചയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ല. യോഗത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ എടുക്കാന്‍ പോലും ആര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് നല്‍കിയിരുന്നില്ല. മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇത്തരമൊരു ചര്‍ച്ച നടത്തുക അപ്രായോഗികമാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടൊപ്പം അവിടെ എത്തുമ്പോള്‍ യോഗം നടക്കേണ്ട ഹാളിനകത്തായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. അതു കൊണ്ടാണ് അവരോട് പുറത്തു പോകാന്‍ പറഞ്ഞത്. അതല്ലാത്ത ഒരര്‍ഥവും അതിനില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് കടക്ക് പുറത്ത് എന്ന് ആക്രോശിച്ചുകൊണ്ട് മുഖ്യമന്ത്രി രോഷാകുലനായത്. സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരുമിച്ചാണ് എത്തിയത്. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ ആക്രോശം.
https://www.facebook.com/Malayalivartha