ഭാര്യയോടു പറയാന്‍ പറ്റാത്തത് മാധ്യമപ്രവര്‍ത്തകരോടു തീര്‍ത്തതാ' : മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയ മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍
ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളുമായുള്ള സമാധാന ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയ മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. ഭാര്യയോട് പറയാന്‍ പറ്റാത്തത് മാധ്യമപ്രവര്‍ത്തകരോട് തീര്‍ത്തതാണ് മുഖ്യമന്ത്രിയെന്നാണ് ജയശങ്കറിന്റെ പരിഹാസം. ന്യൂസ് ചാനലിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓരോരുത്തര്‍ക്കും ഒരോ സംസ്‌കാരമുണ്ട്. നമുക്കത് മാറ്റാനാവില്ലല്ലോ മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ച് ജയശങ്കര്‍ പറയുന്നു.
സംസ്ഥാനത്തെ ബി.ജെ.പി ആര്‍.എസ്.എസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിപ്പിച്ചിരുന്നു. ഈ നടപടിയും പിണറായി വിജയനെ ചൊടിപ്പിച്ചിട്ടുണ്ടാവാമെന്ന് ജയശങ്കര്‍ നിരീക്ഷിക്കുന്നു.
ഗവര്‍ണര്‍ വിളിച്ചാല്‍ പോകാതിരിക്കാന്‍ പറ്റില്ലല്ലോ. ഗവര്‍ണറോട് ചൂടാവാനാവില്ല. അത് മാധ്യമപ്രവര്‍ത്തകരോട് തീര്‍ത്തതാവാം. അദ്ദേഹം പറയുന്നു.
കേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരോട് ഇത്തരമൊരു രീതിയില്‍ പെരുമാറിയിട്ടില്ല. മുഖ്യമന്ത്രിമാരെ വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും പല മാധ്യമങ്ങളും മുമ്പും വാര്‍ത്ത നല്‍കിയിട്ടുണ്ട്. അപ്പോഴൊന്നും അവര്‍ ഇത്തരമൊരു രീതിയില്‍ പ്രതികരിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകരെ ആക്രോശിച്ച് പുറത്തിറക്കുകയാണ് പിണറായി വിജയന്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയ്ക്ക് മാന്യമായ രീതിയില്‍ മാധ്യമപ്രവര്‍ത്തകരോട് പുറത്തേക്കു പോകാന്‍ ആവശ്യപ്പെടാമായിരുന്നു. എല്ലാ ചര്‍ച്ചകളിലും മാധ്യമങ്ങളെ അനുവദിക്കണമെന്ന് നിയമമൊന്നുമില്ല. നിങ്ങള്‍ പുറത്തേക്കു നില്‍ക്കൂവെന്ന് മുഖ്യമന്ത്രിയ്ക്ക് മാന്യമായി പറയാമായിരുന്നു അദ്ദേഹം വ്യക്തമാക്കി.
ഇന്നു നടന്നുകൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചകൊണ്ട് യാതൊരു ഫലവുമില്ലെന്നും ജയശങ്കര്‍ അഭിപ്രായപ്പെടുന്നു. ഇരുവരും തമ്മിലുള്ള ചര്‍ച്ചയുടെ ഫലം എന്താവുമെന്ന് നമുക്കറിയാം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1969ല്‍ തുടങ്ങിയതാണ്. ഇത്തരത്തില്‍ രണ്ടു പാര്‍ട്ടിക്കാര്‍ തമ്മില്‍ സംഘര്‍ഷം തുടരുന്ന സ്ഥിതി ഇന്ത്യയില്‍ ഒരു സംസ്ഥാനത്തുമില്ല. ജയശങ്കര്‍ പറഞ്ഞു.
രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളുമായി തലസ്ഥാനത്ത് നടക്കുന്ന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി കയര്‍ത്തു സംസാരിക്കുകയായിരുന്നു. സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞ് മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു. കടക്കൂ പുറത്ത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം.
ഇതോടെ മുറിയില്‍ നിന്നും ക്യാമറാമാന്‍മാര്‍ ഉള്‍പ്പെടെ എല്ലാ മാധ്യമപ്രവര്‍ത്തകരും പുറത്തിറങ്ങുകയും ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി ഇത് രാജഭരണമല്ലെന്ന് എന്ന് തുറന്നടിച്ച് മാധ്യമപ്രവര്‍ത്തകനായ എസ് ലല്ലുവും രംഗത്തെത്തി.
https://www.facebook.com/Malayalivartha