സര്‍ക്കാരിനെ വീഴ്‌ത്താനായി എല്‍ഡിഎഫ്, മന്ത്രിപദം കാത്തിരിക്കുന്ന ഭരണപക്ഷ എംഎല്‍എമാര്‍ വീണു പോകുമോ!
ഇതിനിടയ്‌ക്ക് സര്‍ക്കാരിനെ താഴെയിറക്കാനായി ഘടകക്ഷികള്‍ മുന്നിട്ടിറങ്ങിയെങ്കിലും സി.പി.എം. നേതൃത്വത്തിന് താത്‌പര്യമില്ലായിരുന്നു. ഒരു മന്ത്രിപദം കാട്ടി ഒന്നു കയ്യാട്ടിവിളിച്ചാല്‍ ഓടിയെത്തുന്നവര്‍ ഐക്യമുന്നണിയിലുണ്ടെന്ന് ആര്‍ക്കാണറിയാത്തത്. ഒന്നാമത് സര്‍ക്കാര്‍ വീണാല്‍ വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കണം. അതിലും നല്ലത് ഈ ഭരണം തന്നെയാണ്. പോകുന്നതു വരെ പോകട്ടെ...
വി.എസിനെ പ്രതിപക്ഷ സ്ഥാനത്തുനിന്നും മാറ്റാനായി സംസ്ഥാന നേതൃത്വം തന്നെ മുന്‍കൈയെടുത്തു. ഇനി പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും കൂടി അംഗീകരിച്ചാല്‍ പ്രതിപക്ഷ സ്ഥാനത്ത് നിന്നും വി.എസിനെ മാറ്റാം. അതിനിടയ്‌ക്കാണ് എല്‍ഡിഎപിന്റെ യോഗം നടന്നത്.
സി.പി.ഐ. ഒരാവശ്യം മുന്നോട്ടു വച്ചു. സര്‍ക്കാരിനെ താഴെയിറക്കണം. തുടര്‍ന്ന്, യു.ഡി.എഫ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണ. ഇതിനായി പ്രക്ഷോഭ സമരങ്ങള്‍ ശക്തമാക്കുന്നതിനൊപ്പം മറ്റ് മാര്‍ഗങ്ങളും തേടണമെന്ന സി.പി.ഐയുടെ നിര്‍ദേശം മുന്നണി അംഗീകരിക്കുകയായിരുന്നു.
ഇടതുപക്ഷത്തെ രാഷ്ട്രീയമായി തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാ മേഖലയിലും ജനവിരുദ്ധ സമീപനമാണ് സര്‍ക്കാരിന്റേത്. ഇത് ഇങ്ങിനെ വിട്ടാല്‍ പറ്റില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. മാര്‍ച്ച് 25ന് സെക്രട്ടേറിയറ്റിലേക്ക് ഇടതുമുന്നണി നേതാക്കളുടെ മാര്‍ച്ച് നടത്താനും യോഗത്തില്‍ തീരുമാനമായി.
https://www.facebook.com/Malayalivartha