കുട്ടികളുണ്ടാകാൻ സന്താന ഗോപാല യന്ത്രം; വർഷങ്ങളായി ചാത്താൻ സേവയുടെ മറവിൽ യുവതികളെ ലൈംഗികമായി ചൂഷണം ചെയ്ത സന്തോഷ് സ്വാമി കുടുങ്ങിയത് ഇങ്ങനെ...
ചാത്താൻ സേവയുടെ മറവിൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്ന വ്യാജ സ്വാമി അറസ്റ്റില്‍. തൃശ്ശൂർ മുണ്ടൂര്‍ പെരിങ്ങന്നൂര്‍ സ്വദേശിയാണ് പൂങ്കോട്ടില്‍ സന്തോഷ് എന്ന സന്തോഷ് സ്വാമിയാണ് പൊലീസ് പിടിയിലായത്. തട്ടിപ്പിനിരയായ രണ്ട് സ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പേരാമംഗലം പോലീസ് സ്‌റ്റേഷനില്‍തി നല്‍കിയത്.
ജുലൈ 27നാണ് ഇവർ സ്വാമിക്കെതിരെ പരാതികൾ നൽകിയിരുന്നത്. ഭര്‍ത്താക്കന്‍മാരുടെ മദ്യപാനം അവരറിയാതെ നിര്‍ത്തലാക്കാമെന്നും, കുട്ടികളില്ലാത്തവര്‍ക്ക് സന്താനഗോപാല യന്ത്രം ജപിച്ചു കൊടുക്കാമെന്നും, ജ്യോതിഷികള്‍ എഴുതുന്ന ചാര്‍ത്ത് പ്രകാരം പരിഹാര ക്രിയകള്‍ ചെയ്ത് കൊടുക്കാമെന്നും മറ്റും തെറ്റിദ്ധരിപ്പിച്ചാണ് ഭക്തകളായ യുവതികളെ ഇയാള്‍ ചൂഷണം ചെയ്ത് വന്നത്.
പൂജയുടെ മറവില്‍ ഒരുപാട് പണവും ഇയാള്‍ സ്ത്രീകളില്‍ നിന്നും വാങ്ങിയിട്ടുണ്ട്. സ്വന്തം വീട്ടിലുള്ള ചാത്തന്‍ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ വിശ്വാസത്തിലെടുത്തായിരുന്നു ലൈംഗിക ചൂഷണം. നൂറു കണക്കിന് പേരെയാണ് ഇയാള്‍ ഇത്തരത്തില്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ളത് . എന്നാല്‍ പലരും അപമാനഭയത്താൽ സംഭവം പുറത്തുപറയാന്‍ ധൈര്യപ്പെടാറില്ല. ഇത് ഇയാള്‍ക്ക് പീഡനം തുടരാന്‍ പ്രചോദനമാകുകയും ചെയ്തു.
കേരളത്തിന് പുറമേ പുറത്ത് നിന്നും ധാരാളം സ്ത്രീകള്‍ ഇയാളുടെ ചൂഷണത്തിനിരയായിട്ടുണ്ടെന്ന് പേരാമംഗലം സി.ഐ. ബി.സന്തോഷ് പറഞ്ഞു. തന്റെ ഇംഗിതത്തിന് വഴങ്ങാത്തവരെ ബന്ധുക്കളെ അപായപ്പെടുത്തുമെന്നും പൂജകള്‍ നടത്തി കുടുംബം നശിപ്പിക്കുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ നിരന്തരം ലൈംഗിക ചൂഷണത്തിനിരയാക്കിയതെന്നും പോലീസ് പറഞ്ഞു.
പേരാമംഗലം എസ്.ഐ.ലാല്‍കുമാര്‍, സീനിയര്‍ സി.പി.ഒ.മാരായ അനില്‍കുമാര്‍, ടെബി ജോര്‍ജ്, സി.പി.ഒ.മാരായ കൃഷ്ണകുമാര്‍, സരിത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha