കടക്കൂ പുറത്ത് എന്ന് പറഞ്ഞപ്പോള്‍ സൗകര്യമില്ലെന്ന് എന്ത് കൊണ്ട് പ്രതികരിച്ചില്ല-കെ.സുരേന്ദ്രന്
മുഖ്യമന്ത്രി 'കടക്കൂ പുറത്ത്' എന്ന് പറഞ്ഞ് ആട്ടിപ്പായിച്ചതിനെതിെര വൈകി പ്രതികരിച്ച മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്റെ പരിഹാസം.
'കടക്കൂ പുറത്ത്' എന്ന് പറഞ്ഞപ്പോള്‍ തിരിഞ്ഞുനിന്ന് 'സൗകര്യമില്ല എന്ന്' ആരും പറഞ്ഞില്ല എന്നുള്ളതും പ്രശ്നം തന്നെയാണ്. പലരും പുറത്തിറങ്ങിനിന്ന് അടക്കം പറയുന്നത് കേള്‍ക്കാമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധി കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് 99 ശതമാനം മാധ്യമപ്രവര്‍ത്തകരും. വടക്കേ ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രിയായിരുന്നു കടക്കൂ പുറത്ത് എന്ന് പറഞ്ഞതെങ്കില്‍ കേരളത്തിലെ സാംസ്കാരിക നായകന്മാര് പ്രതികരിക്കുമായിരുന്നുവെന്നും സുരേന്ദ്രന് പരിഹസിച്ചു.
https://www.facebook.com/Malayalivartha